ബെംഗളൂരു: മഡിവാള തടാകം മഴ കനത്തതിനെ തുടർന്ന് വ്യാഴാഴ്ച കരകവിഞ്ഞു.ബിഡിഎം ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട്, അനുഗ്രഹ ലേഔട്ട്, മഡിവാല എന്നിവ ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ മഡിവാല തടാകം നിറഞ്ഞതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിയത്. അതേസമയം, അടുത്ത മൂന്ന് ദിവസത്തേക്ക് കർണാടകയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പറഞ്ഞു. തിങ്കളാഴ്ച രാവിലെ ആണ് നഗരം കനത്ത മഴയ്ക്ക് സാക്ഷ്യം വഹിക്കാൻ തുടങ്ങിയത്, ഇത് പിന്നീട് വെള്ളപ്പൊക്കത്തിന് കാരണമായി
Read MoreTag: flood
വെള്ളക്കെട്ട്; തടാകങ്ങളും, കനാലുകളും കയ്യേറി നടത്തിയ കോൺക്രീറ്റുവത്കരണം നൽകിയ തിരിച്ചടി
ബെംഗളുരു; കനത്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ട് കുറച്ചൊന്നുമല്ല നഗരനിവാസികളെ ബുദ്ധിമുട്ടിച്ചത്. തടാകങ്ങളും, ഓടകളും, കനാലുകളും കയ്യേറി നടത്തിയ കോൺക്രീറ്റുവത്കരണമാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്ന് റിപ്പോർട്ട്. തടാക, മഴവെള്ള കനാലുകളുടെ കയ്യേറ്റം ഒഴിപ്പിക്കുന്നത് ബിബിഎംപി ഊർജിതമാക്കുന്നില്ലെന്നാണ് ഉയരുന്ന പരാതി. 2626 കയ്യേറ്റങ്ങൾ കണ്ടെത്തിയതിൽ 714 എണ്ണത്തിൽ ഇനിയും യാതൊരു വിധ നടപടികളും അധികൃതർ സ്വീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന സിഎജി റിപ്പോർട്ടിൽ പറയുന്നു. ബിബിഎംപി ചീഫ് നൽകിയ കണക്കുകൾ വിശ്വാസയോഗ്യമല്ലെന്ന് സിഎജി അറിയിച്ചിരുന്നു, കനത്ത മഴയിൽ ബിബിഎംപിയുടെ 8 സോണുകളിൽ 2 എണ്ണം ഒഴികെ മറ്റെല്ലായിടങ്ങളിലും…
Read Moreമഴയിൽ പുഴ കരകവിഞ്ഞു: നഗരത്തിലെ വീടുകളിൽ വെള്ളം കയറി
ബെംഗളൂരു: ഒക്ടോബർ 3 ഞായറാഴ്ച രാത്രിയിൽ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും പെയ്ത കനത്ത മഴ നഗരത്തിൽ പരക്കെ നാശം വിതച്ചു. പല സ്ഥലങ്ങളും വെള്ളത്തിനടിയിലാവുകയും ചില പ്രദേശങ്ങളിൽ രാത്രി വൈദ്യുതി മുടങ്ങുകയും ചെയ്തു. സംരക്ഷണഭിത്തി ഉണ്ടായിരുന്നിട്ടും, വൃഷഭവതി നദിയിലെ വെള്ളം ഒഴുകി ഐഡിയൽ ഹോംസ് ലേഔട്ടിലെ വീടുകളിലേക്ക് കയറി. ”ഏകദേശം 4 അടിയോളം വെള്ളമുണ്ടായിരുന്നു, എവിടെ പോകണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു, ” എന്ന് ഐഡിയൽ ഹോംസ് ലേഔട്ടിലെ ഒരു താമസക്കാരൻപറഞ്ഞു. ബിബിഎംപി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പമ്പ് സെറ്റുകളുപയോഗിച്ച് വെള്ളം മാറ്റുവാൻ നോക്കിയെങ്കിലും ആ ശ്രമം പ്രയോജനപ്പെട്ടില്ല. “ഞങ്ങൾ ഇതിനകം ബക്കറ്റുകൾ ഉപയോഗിച്ച് ഞങ്ങളുടെ വീടുകളിൽ…
Read Moreകനത്ത മഴ;റോഡുകൾ വെള്ളത്തിനടിയിലായി;ഒരു മരണം.
ബെംഗളൂരു: ഞായറാഴ്ചയും തിങ്കളാഴ്ചയും ഉണ്ടായ (ഒക്ടോബർ 3, 4) കനത്ത മഴയെ തുടർന്ന് ഒരാൾ മരിച്ചു. നഗരത്തിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന ജയനഗർ സ്വദേശി ബി എസ് നാഗരാജാണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 4.30 ന് ഉണ്ടായ അപകടത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. കനത്ത മഴയിൽ റോഡിൽ വീണു കിടന്നിരുന്ന ഒരു മരത്തിൽ ഇയാളുടെ സ്കൂട്ടർ ഇടിച്ചാണ് അപകടം സംഭവിച്ചത്. നഗരത്തിൽ ഇടിമിന്നലോടെ രാത്രി മുഴുവനും കനത്ത മഴ പെയ്തിരുന്നു. നഗരത്തിലുടനീളമുള്ള പല റോഡുകളും ഇത് മൂലം വെള്ളത്തിനടിയിലായി. പല പ്രദേശങ്ങളിലും ഇപ്പോഴും മഴ തുടരുന്നതിനാൽ പല സ്ഥലങ്ങളും …
Read Moreകനത്ത മഴ; കുടകിൽ മൂന്നു പാലങ്ങൾക്ക് വിള്ളൽ
ബെംഗളൂരു: കഴിഞ്ഞ ദിവസങ്ങളിൽ തോരാതെ പെയ്ത കനത്തെ മഴയെത്തുടർന്ന് കുടക് ജില്ലയിലെ മൂന്നോളം പാലങ്ങൾക്ക് വിള്ളൽ. മടിക്കേരി താലൂക്കിലെ മുക്കൊഡ്‌ലു, അവണ്ടി, അമയാല എന്നീ ഗ്രാമങ്ങളിലെ പാലങ്ങൾക്കാണ് വിള്ളൽ കണ്ടെത്തിയത്. മടിക്കേരി എം.എൽ.എ. അപ്പാച്ചു രഞ്ജൻ വിള്ളലുണ്ടായ പാലങ്ങൾ സന്ദർശിച്ചു. സെപ്റ്റംബറിൽ പാലങ്ങളുടെ തകരാർ പരിഹരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മഴക്കെടുതി സംബന്ധിച്ച അറ്റകുറ്റപ്പണികൾക്കുള്ള ഫണ്ടിൽ നിന്ന് ഇതിനായി തുക അനുവദിക്കും. ആവശ്യമായ നഷ്ടപരിഹാരം അനുവദിക്കാൻ കുടക് ഡെപ്യൂട്ടി കമ്മിഷണറുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ മഴയിൽ ഒരു വീട് തകരുകയും ചെയ്തിരുന്നു.
Read Moreവെള്ളപ്പൊക്കമില്ലാത്ത ബെംഗളൂരു; ബിബിഎംപി 60 കോടി അനുവദിച്ചു
വെള്ളപ്പൊക്ക രഹിതമായ ബെംഗളൂരു എന്ന ലക്ഷ്യപൂർത്തിക്കായി 60 കോടി രൂപയാണ് ബിബിഎംപി നീക്കിവെച്ചിരിക്കുന്നത്. നഗരത്തിലെ പല പ്രദേശങ്ങളിലും മിക്കവാറും എല്ലാ വർഷവുംവെള്ളം കയറുന്ന അവസ്ഥയാണ് ഇപ്പോൾ നഗരത്തിൽ നിലവിൽ ഉള്ളത്. പ്രധാനമായും അഴുക്കുചാലുകളിലോ കയ്യേറ്റപ്രദേശങ്ങളിലോ മണ്ണ് അടിഞ്ഞുകൂടുന്നതാണ് ഇതിന് കാരണം. കാലങ്ങളായി മഴയുടെ രീതികൾ മാറുന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ധനകാര്യ) തുളസി മദ്ദിനെനി പറഞ്ഞു. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിയുന്നതിനും വെള്ളക്കെട്ടിന് കാരണമായേക്കാവുന്ന ചെറിയ അഴുക്കുചാലുകൾ നന്നാക്കി മഴവെള്ളം ശെരിയായി ഒഴുകുന്നത് ഉറപ്പാക്കുന്നതിനും ശ്രമിക്കുമെന്നും അവർ പറഞ്ഞു. ബെംഗളൂരുവിലെ ജല സുരക്ഷ ഉറപ്പാക്കുന്ന മനുഷ്യനിർമിത ജലാശയങ്ങളുടെ പരിപാലനത്തിനായി 31…
Read Moreപ്രളയ കെടുതി: 546 കോടിയുടെ സഹായവുമായി കേന്ദ്രം
ബെംഗളുരു: കനത്ത പ്രളയത്തിൽ തകർന്ന കുടക് ദക്ഷിണ കന്നഡ ജില്ലകളുടെ പുനർ നിർമ്മാണത്തിനായി കേന്ദ്രത്തിന്റെ സഹായം. 546 കോടിയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ധനമന്ത്രാലയം പ്രളയകെടുതികൾ നേരിട്ട സ്ഥലങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘം നൽകിയ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് 546 കോടി അനുവദിച്ചിരിക്കുന്നത്.
Read Moreപ്രളയം: കാപ്പി കർഷകർക്ക് നഷ്ടം 3000 കോടി
ബെംഗളുരു: ഹാസൻ,കുടക്, ചിക്കംഗളുരു ജില്ലകളെ ദുരിതത്തിലാക്കിയ പ്രളയം കാപ്പി കർഷകർക്ക് വരുത്തി വച്ചത് 3000 കോടി രൂപയുടെനഷ്ടം. ഉടമകളുടെയും, തൊഴിലാളികളുടെയും വീടുകൾ, കാപ്പി എസ്റ്റേറ്റുകൾ, എന്നിവയുടെയൊക്കെ നഷ്ടം കണക്കിലെടുത്താണിത്. രാജ്യത്തെ 40% കാപ്പിയും എത്തുന്നത് കുടകിൽ നിന്നാണ്. ഇവിടെ 70% ത്തോളം കാപ്പി തോട്ടങ്ങളെയും നശിപ്പിച്ചാണ് പ്രളയം കടന്ന് പോയത്.
Read More