പത്തു വർഷം മുൻപ് കാണാതായ യുവാവിനെയും യുവതിയെയും ബെംഗളൂരുവിൽ നിന്നും കണ്ടെത്തി

ബെംഗളൂരു: പത്ത് വർഷം മുമ്പ് കേരളത്തിൽ നിന്ന് കാണാതായ യുവതിയെയും യുവാവിനെയും ഒടുവിൽ ബെംഗളൂരുവിൽ നിന്നും കണ്ടെത്തിയതായി ബന്ധുക്കൾ. മലപ്പുറം വാഴക്കാട് ചീക്കോട് സ്വദേശികളായ സൈഫുന്നീസയെയും സബീഷിനെയും ബെംഗളൂരുവിലെ വാടകവീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. 2012ൽ വാഴക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായതാണ് കേസ്.  മലപ്പുറം സി ബ്രാഞ്ചിലെ ജില്ലാ മിസ്സിംഗ് പേഴ്‌സൺ ട്രേസിംഗ് യൂണിറ്റ് അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിലാണ് ബംഗളൂരുവിലെ താമസ്ഥലത്ത് നിന്ന് ഇവരെ കണ്ടെത്തിയത്. പത്ത് വർഷത്തോളമായി ഇവിടെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു എന്നാണ് ഇവർ പറയുന്നത്. ഇരുവരേയും…

Read More
Click Here to Follow Us