ബെംഗളൂരു: മംഗളൂരുവിൽ നിന്ന് കാണാതായ ബെംഗളൂരു മഹാലക്ഷ്മി ലെഔട്ടിൽ നിന്നുള്ള ഭാർഗവിയെ (14) ഗോവയിൽ നിന്നും കണ്ടെത്തി. മംഗളൂരു സൗത്ത് എംഎൽഎ വേദവ്യാസ് കാമത്ത് തന്റെ ഫേസ്ബുകിൽ പോസ്റ്റ് ചെയ്ത അറിയിപ്പും അഭ്യർത്ഥനയുമാണ് കുട്ടിയെ കണ്ടെത്താൻ സഹായകമായത്. തിങ്കളാഴ്ച പുലർച്ചെ മൂന്നിന് മംഗളൂരു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് കുട്ടി ഓട്ടോറിക്ഷയിൽ കയറുന്ന ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. മുക്ക ബീചിലും കദ്രി പാർക്കിലും പോവണം എന്നാണ് റിക്ഷാ ഡ്രൈവറോട് പറഞ്ഞത്. അമ്മാവന്റെ വീട് കദ്രിയിലാണെന്നും പറഞ്ഞിരുന്നു. പിന്നീട് ഒരു വിവരവും ഇല്ലാതായി. സംഭവം…
Read More