ചെന്നൈ: ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് 12 പേരും സഞ്ചരിച്ച ഹെലികോപ്റ്റർ M1-17V5 കൂനൂരിനടുത്ത് കാടേരിയിൽ തകർന്നുവീണപ്പോൾ രക്ഷാപ്രവർത്തനനത്തിനായി സ്ഥലത്തെത്തിയ ഗ്രാമവാസികളെയും എസ്റ്റേറ്റ് തൊഴിലാളികളെയും തമിഴ്നാട് പോലീസ് അഭിനന്ദിച്ചു. പരിക്കേറ്റവരെ വെല്ലിംഗ്ടൺ ആർമി ആശുപത്രിയിലേക്ക് കൊണ്ടുപോകാനും, മൃതദേഹങ്ങൾ വീണ്ടെടുക്കാനും സഹായിച്ച നാട്ടുകാരെയും എസ്റ്റേറ്റ് തൊഴിലാളികളെയും അനുമോദിക്കാൻ തമിഴ്നാട് പോലീസ് ഡിജിപി സി. ശൈലേന്ദ്രബാബു നേരിട്ടെത്തി. തുടർന്ന് കോണൂരിലെ എസ്റ്റേറ്റ് തൊഴിലാളികൾക്ക് പുതപ്പുകൾ, വസ്ത്രങ്ങൾ, ഭക്ഷണസാധനങ്ങൾ എന്നിവ കൈമാറി. “തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായ പ്രദേശവാസികൾ അപകട…
Read More