ബെംഗളൂരു: കർണാടകയിലെ എഞ്ചിനീയറിംഗ്, ഫാർമസി, വെറ്ററിനറി, അഗ്രികൾചർ തുടങ്ങിയ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സുകൾക്കുള്ള പൊതു പ്രവേശന പരീക്ഷ ഇന്ന് മുതൽ 18 വരെ നടക്കും. പരീക്ഷ ക്രമക്കേട് കണ്ടെത്തുന്നതിനായി വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിന്റെ വീഡിയോ ഈ വർഷം മുതൽ റെക്കോർഡ് ചെയ്യുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അശ്വത് നാരായണ അറിയിച്ചു. 216525 പേര് ഇക്കുറി പരീക്ഷ എഴുതാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 486 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടക്കുന്നത്. ഇന്ന് ബയോളജി, കണക്ക് പരീക്ഷകൾ ആണ് നടക്കുന്നത്.
Read More