ബെംഗളൂരു : ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ച് വൈദ്യുതവാഹനങ്ങൾ കൂടുതലായി നിരത്തിലിറക്കുന്നതിൽ സംസ്ഥാനം ബഹുദൂരം മുന്നിൽ. രാജ്യത്ത് ഏറ്റവുമധികം ഇ.വി. ചാർജിങ് സ്റ്റേഷനുകളുള്ള സംസ്ഥാനമായി കർണാടക മാറി. കേന്ദ്ര ഊർജമന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ കണക്ക് പ്രകാരം കർണാടകത്തിലെ ഇ.വി. ചാർജിങ് സ്റ്റേഷനുകളുടെ എണ്ണം 5765 ആയി. മഹാരാഷ്ട്രയാണ് തൊട്ടുപുറകിൽ. 3728 എണ്ണം. ഉത്തർപ്രദേശിൽ 1989 സ്റ്റേഷനുകളും ഡൽഹിയിൽ 1941 സ്റ്റേഷനുകളുമാണുള്ളത്. 1413 എണ്ണം തമിഴ്‌നാട്ടിലുണ്ട്. 1212 ചാർജിങ് സ്റ്റേഷനുകളുമായി കേരളം ആറാംസ്ഥാനത്താണ്. കർണാടകത്തിലെ ചാർജിങ് സ്റ്റേഷനുകളിൽ ഭൂരിഭാഗവും ബെംഗളൂരുവിലാണ്. 4462 എണ്ണം.…
Read More