ബെംഗളൂരു: ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസിൽ ഈ മാസം നാല് എത്യോപ്യൻ കുട്ടികൾക്ക് ഓപ്പൺ ഹാർട്ട് സർജറി നടത്തിയതായി ആശുപത്രി പത്രക്കുറിപ്പിൽ അറിയിച്ചു. വിദേശ ശസ്ത്രക്രിയാ സംഘങ്ങൾ എത്തിയോപ്യ തലസ്ഥാനമായ അഡിസ് അബാബയിൽ എത്തുന്നതിനായി വർഷങ്ങളോളം കാത്തിരുന്നതിന് ശേഷവും എത്താതായതോടെയാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് നിന്നുള്ള കുട്ടികൾ ബംഗളുരുവിലെ ആശുപത്രിയെ സമീപിച്ചത്.. ഓപ്പൺ ഹാർട്ട് സർജറിക്ക് നഗരത്തിൽ ചില സൗകര്യങ്ങളുണ്ടെങ്കിലും സങ്കീർണമായ ശസ്ത്രക്രിയകൾ നടത്താൻ പീഡിയാട്രിക് കാർഡിയാക് സർജന്മാർ ഇല്ലെന്ന് കുട്ടികളുടെ രക്ഷിതാക്കൾ പറഞ്ഞത്. ഇസ്രായേലിൽ ഒരു കുട്ടിയെ ശസ്ത്രക്രിയയ്ക്കായി പട്ടികപ്പെടുത്തിയിരുന്നെങ്കിലും, പകർച്ചവ്യാധി…
Read More