ബെംഗളൂരു: പുതുതായി പ്രഖ്യാപിച്ച എറണാകുളം-ബെംഗളൂരു വന്ദേഭാരത് സ്പെഷ്യൽ ട്രെയിനിന്റെ (06001/06002) ആദ്യ സർവീസിന് ഒരുദിവസംകൊണ്ട് പകുതിയോളം ടിക്കറ്റുകൾ യാത്രക്കാർ ബുക്ക്ചെയ്തു. എറണാകുളം സൗത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിനിന് ശനിയാഴ്ചയാണ് ബുക്കിങ് ആരംഭിച്ചത്. ബെംഗളൂരു കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നുള്ള ട്രെയിനിലെ ബുക്കിങ് ഞായറാഴ്ച ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. 31 മുതൽ ഓഗസ്റ്റ് 25 വരെയാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. എറണാകുളത്തുനിന്ന് ഉച്ചയ്ക്ക് 12.30-ന് പുറപ്പെട്ട് രാത്രി 10-ന് ബെംഗളൂരുവിലെത്തുന്ന ട്രെയിൻ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലാണ്…
Read MoreTag: Ernakulam
നടൻ ആസിഫ് അലി ആശുപത്രിയിൽ
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിന് ഇടയിലാണ് പരിക്കേറ്റത്. രോഹിത് വി എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയുടെ ഷൂട്ടിംഗ് കൊച്ചിയിൽ പുരോഗമിക്കുകയാണ്. ആസിഫ് അലിയുടെ കാൽമുട്ടിനാണ് പരിക്കേറ്റത്. താരത്തെ എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
Read More