ബെംഗളൂരു: ഹാസൻ ജില്ലയിലെ ബേലൂർ താലൂക്കിലെ കഡെഗർജെ ഗ്രാമത്തിലെ കോഫി എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന രണ്ടുപേരെ വെള്ളിയാഴ്ച രാവിലെ ആന ചവിട്ടിക്കൊന്നു. രാവിലെ ഒമ്പത് മണിയോടെ ശാരദ എസ്റ്റേറ്റിൽ നിരവധി സ്ത്രീകളുൾപ്പെടെയുള്ളവർ ജോലി ചെയ്തോണ്ടിരിക്കുമ്പോഴാണ് സംഭവം. കടേഗർജെയിലെ ചിക്കയ്യ (50), ഈരയ്യ (60) എന്നിവരാണ് മരിച്ചത്. എസ്റ്റേറ്റിൽ ജോലിക്കുണ്ടായിരുന്ന 25 ഓളം തൊഴിലാളികൾ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപ്പെട്ടു. പോലീസും റവന്യൂ, വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവരുടെ മരണവാർത്ത പരന്നതോടെ ബേലൂരിനെയും സക്ലേഷ്പൂരിനെയും ബന്ധിപ്പിക്കുന്ന റോഡിൽ നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. വനംവകുപ്പിന്റെ…
Read More