വൈദ്യുതി കമ്പി പൊട്ടി വീണു, ഷോക്കേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: യശ്വന്ത്പുരയിൽ പൊട്ടി വീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് മലയാളി വിദ്യാർത്ഥി മരിച്ചു. മലപ്പുറം താനൂർ മൂലക്കൽ റസാക്കിന്റെ മകൻ ലുക്ക്മാൻ ആണ് മരിച്ചത്. എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ലുക്ക്മാൻ. യശ്വന്ത്പുരയിലെ ശരീഫ് ഗാർഡനിലെ പിതാവിന്റെ ബന്ധു വീട്ടിൽ എത്തിയതായിരുന്നു ലുക്ക്മാൻ. കളിക്കുന്നതിനിടെ താഴ്ന്നു കിടന്നു വൈദ്യുതി ലൈൻ പൊട്ടി വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ എംഎസ് രാമയ്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Read More

തുമക്കുരു-ബെംഗളൂരു റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം പൂർത്തിയായി. മെമു ട്രെയിനുകൾ ഉടൻ.

ബെംഗളൂരു: 69.47 കി.മീ നീളം വരുന്ന തുമക്കുരു-ബെംഗളൂരു റെയിൽവേ ലൈനിന്റെ വൈദ്യുതീകരണം പൂർത്തിയായി. ഇപ്പോൾ ട്രയൽ റണ്ണുകൾ നടന്നു വരുകയാണ്. “ഞങ്ങൾ ഇലക്ട്രിക് ലോക്കോമോട്ടീവ് ട്രയൽ റൺ നടത്തി കഴിഞ്ഞു. റെയിൽവേ സുരക്ഷാ കമ്മീഷണറുടെ പരിശോധനയ്ക്ക് അപേക്ഷിക്കുന്നതിനുള്ള രേഖകൾ തയ്യാറാക്കുകയും ചെയ്തു,” എന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സിആർഎസ് അംഗീകാരം ലഭിച്ചതിനുശേഷം മെമു ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 856.76 കോടി രൂപ ചെലവിൽ നിർമിക്കുന്ന ചിക്കബനാവര-ഹുബ്ബള്ളി റെയിൽവേ വൈദ്യുതീകരണ പദ്ധതിയുടെ ഭാഗമാണ് തുമകുരു ഭാഗം. സെൻട്രൽ ഓർഗനൈസേഷൻ ഫോർ…

Read More
Click Here to Follow Us