ബെംഗളൂരു: കഴിഞ്ഞ ഏഴ് വർഷമായി വൈദ്യുതിയില്ലാതെ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്‌കൂൾ ബെംഗളൂരു നഗരത്തിലുണ്ടെന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാനാകും. എന്നാൽ അങ്ങനെ ഒരു സ്കൂൾ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ മഴ പെയ്താൽ ക്ലാസ് മുറികളിലേക്ക് ഓടികയറേണ്ട അവസ്ഥയുള്ള ഒരു സ്കൂൾ. മഴ സമയത്ത് അകത്ത് ഇരുട്ടായതിനാൽ സ്‌കൂളിലെ ഏക അധ്യാപകൻ മെഴുകുതിരി വെളിച്ചത്തിലാണ് ഇവിടെ ക്ലാസുകൾ എടുക്കുന്നത്. വിധാന സൗധയിൽ നിന്ന് 4 കിലോമീറ്റർ അകലെ അശോക് നഗറിലെ കമ്മീഷരിയറ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന 1930-ൽ ആരംഭിച്ച ഗവൺമെന്റ്…
Read MoreTag: education
ടൈംടേബിൾ തയ്യാറാക്കാൻ ബുദ്ധിമുട്ടി കോളേജുകൾ
ബെംഗളൂരു: സംസ്ഥാനത്തുടനീളം കോളേജുകളിൽ ക്ലാസുകൾ പുനരാരംഭിച്ചിട്ട് ഒരു മാസത്തിലേറെയായി, എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഒന്നിലധികം കോമ്പിനേഷനുകൾ ഉപയോഗിച്ച് ടൈംടേബിൾതയ്യാറാക്കാൻ കോളേജുകൾ ഇപ്പോഴും പാടുപെടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിരാശരായ, നഗരത്തിലെ വിവിധ സർക്കാർ, എയ്ഡഡ് കോളേജുകളിലെ മേധാവികളും അധ്യാപകരുംചൊവ്വാഴ്ച ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി അധികൃതരുമായി നടത്തിയ യോഗത്തിൽ തങ്ങളുടെ പരാതികൾഎടുത്തുപറഞ്ഞു. നഗരത്തിലെ ഒരു സർക്കാർ കോളേജിലെ പ്രൊഫസർ, ടൈംടേബിൾ തയ്യാറാക്കാൻ വളരെ ബുദ്ധിമുട്ടാണെന്നുംതങ്ങളെ സഹായിക്കണമെന്ന് ബിസിയു ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.
Read Moreബിബിഎംപിയുടെ മൊബൈൽ സ്‌കൂളുകൾ അടുത്തയാഴ്ച മുതൽ എല്ലാ സോണുകളിലും
ബെംഗളൂരു: അടുത്തയാഴ്ച മുതൽ, മൊബൈൽ സ്‌കൂളുകളായി പുനർനിർമ്മിച്ച ബെംഗളൂരു മെട്രോപൊളിറ്റൻട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) 10 പഴയ ബസുകൾ നഗരത്തിലെ വിവിധ സോണുകളിലെ സ്‌കൂളിൽ പോകാത്ത കുട്ടികൾക്കായി ബ്രിഡ്ജ് ക്ലാസുകൾ നടത്തും. ബ്രുഹത് ബംഗളൂരു മഹാനഗര പാലികേ (ബിബിഎംപി) ഇതിനകം ഓരോ സോണിലും ഒരു ബസ് വീതംഅനുവദിച്ചിട്ടുണ്ട്. സ്‌കൂളിൽ പോകാത്ത കുട്ടികൾ കൂടുതലുള്ള സോണുകളിലേക്കായി രണ്ട് അധിക ബസുകൾനിയോഗിക്കുമെന്ന് മുതിർന്ന ബിബിഎംപി ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌കൂളിൽ പോകാത്ത കുട്ടികളെ കണ്ടെത്തുന്നതിനും അവരെ മുഖ്യധാരയിലേക്ക് തിരികെകൊണ്ടുവരുന്നതിനുമായി ബ്രിഡ്ജ് കോഴ്‌സുകൾ നടത്തുന്നത്തിനുള്ള കർണാടക ഹൈക്കോടതിയുടെ പ്രത്യേകനിർദ്ദേശങ്ങളെ തുടർന്നാണ് ബിബിഎംപി…
Read Moreദേശീയ വിദ്യാഭ്യാസ നയം: പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യാൻ നാല് പാനലുകൾ
ബെംഗളൂരു: നാഷ്ണൽ എഡ്യൂക്കേഷൻ പോളിസിക്ക് കീഴിൽ പാഠ്യപദ്ധതി രൂപകൽപ്പന ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാല് പാനലുകൾ രൂപീകരിച്ചു.നാഷ്ണൽ എഡ്യൂക്കേഷൻ പോളിസി ദേശീയ തലത്തിൽ ഒരു പൊതു പാഠ്യപദ്ധതിയിലേക്ക് നയിക്കും എന്ന് വിശ്വസിക്കുന്നതായി ബുധനാഴ്ച നഗരത്തിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ട് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് മാധ്യമങ്ങളോട് പറഞ്ഞു. സമഗ്ര ശിക്ഷണ കർണാടക എസ്പിഡി ദീപ ചോളൻ, പൊതുവിദ്യാഭ്യാസ അഡീഷണൽ കമ്മീഷണർ നളിൻ അതുൽ, പിയുസി ബോർഡ് ഡയറക്ടർ ആർ സ്നേഹൽ, പൊതുവിദ്യാഭ്യാസ കമ്മീഷണർ വിശാൽ ആർ എന്നിവരുടെ നേതൃത്വത്തിലാണ് പാനലുകൾ രൂപീകരിക്കുക…
Read Moreബെംഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കണം; കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നു: പരാതിയുമായി രക്ഷിതാക്കൾ
ബെംഗളുരു; ബെംഗളുരുവിലെ സ്കൂളുകളിൽ ക്ലാസ് സമയം ദീർഘിപ്പിക്കുവാൻ ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്ത്. കോവിഡിന് മുൻപുണ്ടായിരുന്ന സമയക്രമത്തിലേക്ക് മാറ്റുവാനാണ് തീരുമാനം, കോവിഡ് കേസുകൾ തീരെ കുറയുന്നതിനാൽ സാധാരണ ക്ലാസ് സമയം ബെംഗളുരുവിൽ പാലിക്കുന്നതിൽ കുഴപ്പമില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇപ്പോൾ 6 മുതൽ 12 വരെയുള്ള ക്ലാസുകൾക്ക് രാവിലെയും ഉച്ചകഴിഞ്ഞും രണ്ട് ഷിഫ്റ്റായാണ് ക്ലാസുകൾ നടത്തുന്നത്. എന്നാൽ ചിലയിടത്ത് ഒന്നിടവിട്ടാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്. ഈ രീതി മാറ്റി പഴയപോലെ ക്ലാസുകൾ തുടരാനാണ് രക്ഷിതാക്കളും ആവശ്യപ്പെടുന്നത്. കുട്ടികൾ പഠനത്തിൽ പിന്നിലാകുന്നുവെന്നാണ് മാതാപിതാക്കൾ കാരണം പറയുന്നത്. കോവിഡ്…
Read More