ബെംഗളൂരു: നിയമസഭയെ പേപ്പർരഹിതമാക്കുന്നതിനുള്ള ‘ഇ-വിധാൻ’ എന്ന പദ്ധതി ഇത്രയധികം വൈകുന്നതിൽ സർക്കാരിനെ നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി കുറ്റപ്പെടുത്തി. സ്പീക്കറായി രണ്ടുവർഷമായിട്ടും ഇത് നടക്കാതെ പോയത് ഇ-വിധാൻ പദ്ധതിക്കു പിന്നിലെ സർക്കാർ നിലപാടാണെന്ന് വിശ്വേശ്വർ കൂട്ടി ചേർത്തു. 2014 മുതൽ താനുൾപ്പടെയുള്ള എല്ലാ സ്പീക്കർമാരും ഈ പദ്ധതി നടപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിട്ടും ഇതുവരെ പദ്ധതി പ്രാബല്യത്തിൽ വരുത്താൻ സാധിച്ചില്ല. അയൽ സംസ്ഥാനമായ കേരളവും ചെറിയ സംസ്ഥാനമായ ഹിമാചൽ പ്രദേശുമെല്ലാം ഈ പദ്ധതി വളരെ വിജയപൂർവം നടപ്പാക്കിയെന്നും എന്നാൽ ഭാരതത്തിലെ ഐ.ടി. നഗരമെന്ന്…
Read More