ബെംഗളൂരു:ശിവമൊഗ്ഗയിലെ കുവേമ്പു റോഡിലുള്ള ക്ലബിൽ കയറി ലേഡീസ് ഡിജെ പാർട്ടി ബജ്റംഗദൾ പ്രവർത്തകർ തടസ്സപ്പെടുത്തി. ക്ലിഫ് എംബസി എന്ന ഹോട്ടലിൽ നടന്ന ലേഡീസ് ഡിജെ നൈറ്റ് പാർട്ടിയിലാണ് അതിക്രമം. സ്ത്രീകളോട് ഉടൻ ഹോട്ടൽ വിട്ട് പോകാൻ ആക്രോശിച്ചുകൊണ്ടാണ് ബജ്റംഗദൾ പ്രവർത്തകർ പാർട്ടിയിൽ അതിക്രമിച്ച് കയറിയത്. എഴുപതോളം സ്ത്രീകൾ പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. സ്ത്രീകൾ ഇവിടം വിട്ടുപോകണം എന്ന് ആക്രോശിച്ചുകൊണ്ടാണ് ഇവർ എത്തിയത്. പാർട്ടി ഇന്ത്യൻ സംസ്കാരത്തിന് നിരക്കുന്നതല്ലെന്ന് ബജ്റംഗദൾ കൺവീനർ രാജേഷ് ഗൗഡ മാധ്യമങ്ങളോട് പറഞ്ഞു. വനിതാദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പാർട്ടിയാണ് ഇവർ തടസ്സപ്പെടുത്തിയത്.…
Read MoreTag: DJ party
പാർട്ടിക്കിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
ചെന്നൈ : ഡി ജെ പാർട്ടിക്കിടെ ഇരുപത്തിമൂന്നുകാരൻ കുഴഞ്ഞുവീണു മരിച്ചു. ചെന്നൈ അണ്ണാഗറിന് സമീപമുള്ള വി ആർ മാളിലെ ബാറിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. മടിപ്പാക്കം സ്വദേശിയും ടെക്കിയുമായ എസ് പ്രവീൺ ആണ് മരിച്ചത്. അമിത മദ്യപാനമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. പാർട്ടിക്കിടെ കുഴഞ്ഞുവീണ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകാനാകൂ എന്ന് പോലീസ് അറിയിച്ചു. ഗ്രേറ്റ് ഇന്ത്യൻ ഗാദെറിംഗ് എന്ന കമ്പനിയാണ് ഡിജെ പാർട്ടി സംഘടിപ്പിച്ചത്. യുവാവ്…
Read More