ബംഗളൂരു: മണിപ്പാലിലെ പ്രമുഖ കോളജ് വിദ്യാർഥികൾ മദ്യശാലയിൽ ഡിജെ പാർട്ടി നടത്തി. ശനിയാഴ്ച രാത്രി പരിപാടികൾ കഴിഞ്ഞ് ഏതാനും വിദ്യാർഥികൾ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവെച്ചതിനെ തുടർന്ന് പോലീസ് ഞായറാഴ്ച മദ്യശാല റെയ്ഡ് നടത്തി. മദ്യം കഴിച്ചും ഹുക്കയിൽ ലഹരിപ്പുകയെടുത്തും ആഘോഷം പൊടിപൊടിക്കുന്ന രംഗങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദേശത്തു നിന്നുമുള്ളവർ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥികളാണ് മണിപ്പാൽ വിദ്യാനഗറിലെ ബാറിൽ കൂത്താടിയത്. അനുമതി വാങ്ങാതെ ഇത്തരം പാർട്ടി നടത്താൻ സൗകര്യം ഒരുക്കി എന്നതിന് റെയ്ഡിന് ശേഷം ബാർ ഉടമക്കെതിരെ മണിപ്പാൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Read More