മാലിന്യനീക്കം പ്രതിസന്ധിയിൽ; സമരത്തിൽ നിന്ന് ‍പിൻമാറില്ലെന്ന് ശുചീകരണ തൊഴിലാളികൾ

ബെംഗളൂരു: മൂനാംദിനവും ബിബിഎംപി കരാർ ശുചീകരണ തൊഴിലാളികളുടെ സമരം തുടർന്നതോടെ നഗരത്തിൽ മാലിന്യനീക്കം പ്രതിസന്ധിയിലായി. സർക്കാർ നിശ്ചയിച്ച വേതനം പോലും നൽകാതെ കരാറുകാർ വഞ്ചിക്കുമ്പോൾ ഇനിയും അവഗണന സഹിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും സർക്കാർ നേരിട്ട് വേതനം നൽകുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്താമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നെങ്കിലും കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുകയാണ് സമരസമിതി. കൂടാതെ മുഖ്യമന്ത്രി രേഖാമൂലം ഉറപ്പ് നൽകാതെ സമരരംഗത്ത് നിന്ന് ‍പിൻമാറില്ലെന്നും സമരത്തിന് നേതൃത്വം നൽകുന്ന കർണാടക സഫായി കർമചാരി കാവൽ സമിതി…

Read More

മാലിന്യ നിർമാർജനം ഇനി ക്യാമറ കണ്ണിലൂടെ കാണാം; പദ്ധതി ഉടൻ

ബെംഗളൂരു: ബെം​ഗളുരു ന​ഗരത്തിലെ മാലിന്യം നീക്കുന്നത് ഇനി ക്യാമറാ കണ്ണിൽകാണാം.സംവിധാനം ഉടൻ. നഗരത്തിലെ മാലിന്യം നീക്കംചെയ്യുന്നത് തത്സമയം നിരീക്ഷിക്കാൻ ബെംഗളൂരു കോർപ്പറേഷൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുന്നു. ഇതിനായി മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിൽ ഘടിപ്പിച്ച ജി.പി.എസ്. സംവിധാനത്തിലൂടെയും മാലിന്യമിടുന്ന സ്ഥലങ്ങളിൽ സ്ഥാപിച്ച ക്യാമറകളിലൂടെയും മാലിന്യനീക്കം തൽസമയം നിരീക്ഷിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യം ഇടുന്നത്. കോർപ്പറേഷൻ ആസ്ഥാനത്ത് 85 കോടി രൂപചെലവിൽ നിർമിക്കുന്ന നിരീക്ഷണകേന്ദ്രത്തിൽ ഇതിനെക്കുറിച്ച്പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കാനുള്ള സംവിധാനവുമുണ്ടാകും.

Read More

‌കളം നിറഞ്ഞ് രം​ഗോലി; കളമൊഴിഞ്ഞ് മാലിന്യം

ബെം​ഗളുരു: മാലിന്യം എറിഞ്ഞ് ന​ഗരത്തിന്റെ ഭം​ഗിക്ക് ഭം​ഗം വരുത്തുന്നത് തടയാൻ പുതു വഴിയുമായി ബിബിഎംപി രം​ഗത്ത്. 1000 കേന്ദ്രങ്ങളിൽ വർണ്ണാഭമായ രം​ഗോലി വരച്ചാണ് ശുചീകരണ തൊഴിലാളികൾ മാതൃകയായത്. ന​ഗരം മാലിന്യ മുക്തമാക്കാൻ ഹൈക്കോടതി കർശന നിർദേശം ബിബിഎംപിക്ക് നൽകിയിരുന്നു. തുടർന്നാണ് മാലിന്യം നീക്കിയശേഷം രം​ഗോലി കളം നിറഞ്ഞത്.

Read More
Click Here to Follow Us