മാലിന്യനീക്കം പ്രതിസന്ധിയിൽ; സമരത്തിൽ നിന്ന് ‍പിൻമാറില്ലെന്ന് ശുചീകരണ തൊഴിലാളികൾ

ബെംഗളൂരു: മൂനാംദിനവും ബിബിഎംപി കരാർ ശുചീകരണ തൊഴിലാളികളുടെ സമരം തുടർന്നതോടെ നഗരത്തിൽ മാലിന്യനീക്കം പ്രതിസന്ധിയിലായി.

സർക്കാർ നിശ്ചയിച്ച വേതനം പോലും നൽകാതെ കരാറുകാർ വഞ്ചിക്കുമ്പോൾ ഇനിയും അവഗണന സഹിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്നും സർക്കാർ നേരിട്ട് വേതനം നൽകുന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്താമെന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നെങ്കിലും കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന കാര്യത്തിൽ ഉറച്ച് നിൽക്കുകയാണ് സമരസമിതി.

  സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്

കൂടാതെ മുഖ്യമന്ത്രി രേഖാമൂലം ഉറപ്പ് നൽകാതെ സമരരംഗത്ത് നിന്ന് ‍പിൻമാറില്ലെന്നും സമരത്തിന് നേതൃത്വം നൽകുന്ന കർണാടക സഫായി കർമചാരി കാവൽ സമിതി ഭാരവാഹികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കടുത്ത ഉഷ്ണതരംഗം: സൂര്യാഘാതമേറ്റ് 20 കാരൻ മരിച്ചു; അഞ്ച് ജില്ലകളിൽ താപനില 40 ഡിഗ്രി കടന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us