ബെംഗളൂരു: പ്രതിരോധ കുത്തിവയ്പ്പ് വേഗത്തിലാക്കാനും ജില്ലകളിൽ രണ്ടാം ഡോസ് നൽകുന്നുണ്ടെന്ന് ഉറപ്പാക്കാനും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടതിന്തൊട്ടുപിന്നാലെ, കർണാടക ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും സാങ്കേതിക ഉപദേശക സമിതി (ടിഎസി) യിലെ വിദഗ്ധരും പരമാവധി പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ തുടങ്ങി. വാക്‌സിനേഷന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഓരോ വ്യക്തിയും വാക്‌സിൻ എടുക്കുന്നുണ്ട് ഉറപ്പാക്കുന്നതിനും എല്ലാ സർക്കാർ–സ്വകാര്യ വകുപ്പുകൾ, മതനേതാക്കൾ, മഠാധിപതികൾ, പ്രാദേശിക രാഷ്ട്രീയ നേതാക്കൾ എന്നിവരെ കൂടെ സഹകരിപ്പിക്കാൻ സംസ്ഥാനം പദ്ധതിയിടുന്നുണ്ട്.
Read More