ബെംഗളൂരു: ഒരു ഫുഡ് ഡെലിവറി എക്സിക്യൂട്ടീവിന്റെ ജീവിതം കഠിനമാണ്. കനത്ത ഗതാഗതക്കുരുക്ക് മുതൽ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ എത്തിപ്പെടുന്നത് വരെ, കൃത്യസമയത്ത് ഭക്ഷണം എത്തിക്കാൻ അവർ ഒരുപാട് കടമ്പകൾ കടക്കേണ്ടി വരുന്നു. ഇപ്പോഴിതാ, സ്വിഗ്ഗി ഡെലിവറി ചെയ്യുന്ന ഒരു അംഗവൈകല്യമുള്ള ആളുടെ ഹൃദയസ്പർശിയായ കഥയാണ് ഇന്റർനെറ്റിൽ വൈറലായിരിക്കുന്നത്. കൃഷ്ണപ്പ റാത്തോഡ് എന്ന ഡെലിവറി എക്സിക്യൂട്ടീവിന്റെ കഥ ബെംഗളൂരു നിവാസിയായ രോഹിത് കുമാർ സിംഗ് ലിങ്ക്ഡ്ഇനിലൂടെയാണ് പങ്കുവെച്ചത്. ഏകദേശം 30 മിനിറ്റിനുള്ളിൽ തന്റെ ഭക്ഷണം ഡെലിവറി ചെയ്യുമെന്ന് കണക്കാക്കിയിരുന്നെങ്കിലും അത് എത്താത്തപ്പോൾ ഡെലിവറി ഗൈയെ വിളിക്കാൻ തീരുമാനിച്ചുവെന്ന്…
Read More