ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ടു; യൂട്യൂബർക്കെതിരെ പരാതി 

തിരുവനന്തപുരം: സമൂഹമാദ്ധ്യമത്തിലൂടെ ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി. സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തിയെന്നാണ് പരാതി. വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ ടെക്നിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സ്വാതന്ത്ര്യദിനത്തിൽ ‘സ്വതന്ത്രക്കോഴി ചുട്ടത്’ എന്ന പേരിലാണ് യൂട്യൂബർ വീഡിയോ പോസ്റ്റ് ചെയ്തത്. ത്രിവർണ നിറത്തിൽ കോഴിയെ ചുട്ട് സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയെ അപമാനിച്ചെന്നാണ് പരാതി. എംഫോർ ടെക് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന വീഡിയോയിൽ ദേശീയ പതാകയുടെ നിറത്തിലാണ് കോഴികൾക്ക് നിറം നൽകി ചിത്രീകരിച്ചിട്ടുള്ളത്. ദേശീയപതാകയെ അപമാനിച്ചതിന് പുറമേ ദേശീയതക്കെതിരായ പരാമർശം നടത്തിയെന്നും…

Read More

മലയാളി ഫാമിലി അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പ്രസിഡന്റ് സജീവ് കുമാറിന്റെ അധ്യക്ഷതയിൽ നടന്ന ആഘോഷത്തിൽ റിട്ട. കെണൽ ഗംഗാധരൻ  സ്വാതന്ത്ര്യദിന സന്ദേശം അവതരിപ്പിക്കുകയും സെക്രട്ടറി അനിൽ കുമാർ ടിഎ, സതീഷ് കുമാർ എസ്, ബിജു ആർ, സേതുമാധവൻ, സലീം രാജ്, അനിൽ കുമാർ ആർ, തങ്കപ്പൻ പി, മോഹൻ രാജ്, വിജയൻ പി, ശരത് കുമാർ, സത്യവാൻ, ഗണേശൻ എന്നിവർ നേതൃത്വം നൽകി.

Read More

രാജ്യത്ത് 6 ജി പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി : രാജ്യം അധികം വൈകാതെ തന്നെ ഇന്ത്യ 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്ന് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുന്നതിന് പുറമേ, ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ തുകയിൽ ഡേറ്റാ പ്ലാനുകൾ രാജ്യമായി ഇന്ത്യമാറുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യ 5ജിയിൽനിന്ന് 6ജിയിലേക്ക് പ്രവേശിക്കുമെന്നും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. രാജ്യത്ത് ഉടനീളം 5ജി സേവനങ്ങൾ പ്രതീക്ഷിച്ചതിലും വേഗത്തിൽ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ടു. നിലവിൽതന്നെ സൂപ്പർഫാസ്റ്റ് ഇന്റർനെറ്റ് ലഭ്യമാക്കുന്ന 5ജിയേക്കാൾ 100 മടങ്ങ് വേഗതയുള്ളതാണ് 6ജി. സെക്കൻഡിൽ…

Read More

സ്വാതന്ത്ര്യദിന അവധി; റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചു 

ബെംഗളൂരു: സ്വാതന്ത്ര്യദിന അവധി തിരക്കിനെ തുടർന്ന് അധിക കൊച്ചുകൾ അനുവദിച്ചു. കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസിൽ ഇന്നും നാളെയും കണ്ണൂർ -കെഎസ്ആർ ബെംഗളൂരു എക്സ്പ്രസിൽ നാളെയും മറ്റന്നാളും ഓരോ സ്പെഷ്യൽ സ്ലീപ്പർ കോച്ചുകൾ അധികമായി അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

Read More

മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎ യും ഇന്ന് വിവാഹിതരാവും

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ബാലുശേരി എം.എൽ.എ കെ.എം സച്ചിൻദേവും ഇന്ന് വിവാഹിതരാകും. എ.കെ.ജി സെൻററിലെ ഹാളിൽ രാവിലെ 11 മണിക്കാണ് വിവാഹ ചടങ്ങുകൾ. ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. ലളിതമായ ചടങ്ങാണ് വിവാഹമെന്ന് ഇരുവരുടെയും വിവാഹ ക്ഷണത്തിൽ സൂചിപ്പിച്ചിരുന്നു. വിവാഹത്തിന് സമ്മാനങ്ങളൊന്നും സ്വീകരിക്കുന്നില്ലെങ്കിൽ സ്‌നേഹോപഹാരങ്ങൾ നൽകണം എന്നുളളവർ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലോ വൃദ്ധസദനങ്ങളിലോ അഗതി മന്ദിരത്തിലോ നൽകണമെന്നും വധൂവരൻമാർ നിർദ്ദേശിച്ചിരുന്നു.

Read More

ഇന്ന് ഈസ്റ്റർ, പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ

കൊച്ചി: യേശു ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണ പുതുക്കി ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ പള്ളികളില്‍ അര്‍ധരാത്രി വരെ നീണ്ട പ്രാര്‍ത്ഥനകള്‍ നടക്കും. 50 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെ ദേവാലയങ്ങളില്‍ ശുശ്രൂഷകളും തിരുകര്‍മ്മങ്ങളും നടന്നു. ദു:ഖവെള്ളിയില്‍ കുരിശിലേറിയ യേശു ക്രിസ്തു മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ ദിവസത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ലോകത്തെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഉയിര്‍പ്പ് ദിനത്തെ ഏറെ സന്തോഷത്തോടെയാണ് വിശ്വാസികള്‍ വരവേറ്റത്. ഇന്നലെ വൈകിട്ട് മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും ശുശ്രൂഷകളും ആരംഭിച്ചു.

Read More

മാത്താഡു മാത്താഡു കന്നഡ; കന്നഡ രാജ്യോത്സവത്തിൽ ഒരു ലക്ഷം പേർ കന്നഡ ​ഗാനം ആലപിക്കും

ബെം​ഗളുരു; ഈ വരുന്ന കന്നഡ രാജ്യോത്സവ ദിനത്തിൽ ഒരു ലക്ഷം പേർ കന്നഡ ​ഗാനം ആലപിക്കും, മാത്താഡു മാത്താഡു കന്നഡ എന്ന പേരിലാണ് പ്രചരണം. ഒരേ സമയം ഒരു ലക്ഷം പേർ കന്നഡ ​ഗാനം ആലപിക്കുമെന്ന് സാസ്കാരിക വകുപ്പ് മന്ത്രി സുനിൽ കുമാർ പറഞ്ഞു. ഒക്ടോബർ 28 ന് നടക്കുന്ന പരിപാടിയിൽ കർണ്ണാടകത്തിലുള്ളവരും പുറത്തുള്ളവർക്കും പങ്കെടുക്കാം. കർണ്ണാടക സംസ്ഥാനം രൂപം കൊണ്ട നവംബർ ഒന്നിനാണ് കന്ന‍ഡ രാജ്യോത്സവം ആയി ആഘോഷിക്കുന്നത്. ഒരാഴ്ച്ചയോളം നീണ്ടു നിൽക്കുന്ന കന്നഡ ഭാഷാ പ്രചാരണത്തിന്റെ ഭാ​ഗമായാണ് കന്നഡ ​ഗാനം ആലപിക്കുന്ന…

Read More

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ വികസനം അതിവേ​ഗം; ബിഎസ് യെദ്യൂരപ്പ

ബെം​ഗളുരു; ഇന്ന് ഇന്ത്യ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അതിവേ​ഗം വികസിക്കുന്നുവെന്ന് മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71 ആം ജൻമദിനത്തോട് അനുബന്ധിച്ച് 20 ദിവസത്തെ മോദി യു​ഗ് ഉത്സവ് എന്ന പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യങ്ങൾ യെദ്യൂരപ്പ വ്യക്തമാക്കിയത്. ഇന്ത്യ വേ​ഗത്തിലും എന്നാൽ സ്ഥിരതയോടെയുമാണ് വികസിക്കുന്നതെന്നും രാജ്യത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള കഴിവ് മോദിയ്ക്ക് ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 20 ദിവസത്തെ ആഘോഷത്തിന്റെ ഭാ​ഗമായി 5 പരിപാടികൾക്ക് തുടക്കം കുറിച്ച് കഴിഞ്ഞുവെന്നും ​ഗർഭിണികളായ സ്ത്രീകൾക്ക് 5000 രൂപയോളം നൽകുന്ന മാതൃ…

Read More

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനം; കർണ്ണാടകയിൽ നടന്നത് റെക്കോഡ് വാക്സിനേഷൻ ക്യാംപ്

ബെം​ഗളുരു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ വാക്സിനേഷൻ ക്യാംപ് നടത്തി കർണ്ണാടക. രാത്രി 08,30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഇത്തരത്തിൽ കർണ്ണാടകയിൽ മാത്രം മെ​ഗാ വാക്സിനേഷൻ ക്യാംപിലൂടെ നൽകിയത് 27 ലക്ഷം ഡോസുകളെന്ന് കണക്കുകൾ പുറത്ത്. 25 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലാണ് വാക്സിൻ ഡോസുകൾ നൽകാൻ ലക്ഷ്യം വച്ചിരുന്നത്, ഇതിൽ ബെം​ഗളുരുവിൽ മാത്രമായി നൽകിയത് 3,98,548 ലക്ഷം ഡോസുകളാണ്. 12063 ക്യാംപുകളാണ് കർണ്ണാടകയിൽ സംഘടിപ്പിച്ചത്. ഇതിൽ 415 എണ്ണം സ്വകാര്യ മേഖലയിലാണ്. അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഏറെ ക്യാംപുകൾ നടത്തി. കൂടാതെ ആരോ​ഗ്യ…

Read More

കന്ന‍ഡ നടൻ ചിരഞ്ജീവി സർജക്ക് പകരം ശോഭാ ഡേ ആദരാഞ്ജലി അർപ്പിച്ചത് തെലുങ്ക് താരം ചിരഞ്ജീവിക്ക്; ട്രോളി കൊന്ന് സോഷ്യൽ മീഡിയ

അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്ക് പകരം തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിക്ക് അനുശോചനങ്ങള്‍ അറിയിച്ച് നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ ശോഭാ ഡേ രം​ഗത്ത്. താരത്തിന്റെ അനുശോചനം അറിയിച്ചുള്ള ട്വീറ്റില്‍ ചിരഞ്ജീവി സര്‍ജയുടെ ചിത്രത്തിന് പകരം അബദ്ധത്തില്‍ ചിരഞ്ജീവിയുടെ ചിത്രം ഉള്‍പ്പെടുത്തുകയായിരുന്നു. ഇതാ ”ഒരു താരം കൂടി നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. തീരാ നഷ്ടം തന്നെ..കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നു” എന്നായിരുന്നു ശോഭാ ഡേയുടെ ട്വീറ്റ്. പിന്നീട് അമളി മനസ്സിലാക്കി ശോഭാ ഡേ ട്വീറ്റ് പിന്‍വലിച്ചെങ്കിലും ട്വീറ്റ് വ്യാപകമായി പ്രചരിച്ചിരുന്നു. 39 വയസിൽ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ചിരഞ്ജീവി…

Read More
Click Here to Follow Us