ദസറ വിനോദ സഞ്ചാര മേഖലക്ക് നൽകിയത് പുത്തനുണർവ്; ആഘോഷം കൈപിടിച്ചുയർത്തുന്നത് അനേകരെ

ബെം​ഗളുരു; കോവിഡ് പ്രതിസന്ധി കാരണം ഏറെ ബുദ്ധിമുട്ടിയ ഒരു മേഖലയാണ് വിനോദ സഞ്ചാര മേഖല എന്ന് നിസംശയം പറയാം.. എന്നാൽ ഇത്തവണത്തെ ദസറ ആഘോഷങ്ങൾ വിനോദ സഞ്ചാര മേഖലക്ക് പുത്തനുണർവ് സഞ്ചാരിച്ചാണ് മടങ്ങുന്നത്. കൃത്യമായ മാനദണ്ഡങ്ങളോടെ, മുന്നൊരുക്കങ്ങളോടെ അതിലുപരി സംഘാടന മികവോടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ദസറ ആഘോഷം ഒട്ടേറെ വിനോദ സഞ്ചാരികളെയടക്കം ആകർഷിച്ചു. 2020 ലെക്കാൾ പതിൻമടങ്ങാണ് ഇത്തവണ ദസറയ്ക്ക് ശേഷം സംസ്ഥാനത്തെത്തുന്ന വിനോദ സഞ്ചാരികൾ.   ജോ​ഗ് വെള്ളച്ചാട്ടം, കുടക്, ബന്ദിപ്പൂർ,നാ​ഗർഹോളെ എന്ന് തുടങ്ങി ഒട്ടുമിക്ക എല്ലാ സ്ഥലങ്ങളിലേക്കും ദസറയ്ക്ക് ശേഷം വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. കൃത്യമായ…

Read More

ദസറ മൈതാനത്ത്‌ വർഷം മുഴുവൻ പ്രദർശനം സംഘടിപ്പിക്കാൻ പദ്ധതി -മുഖ്യമന്ത്രി

മൈസൂരു : നഗരത്തിലെ ദസറ എക്സിബിഷൻ മൈതാനത്ത്‌ വർഷം മുഴുവൻ പ്രദർശനം സംഘടിപ്പിക്കാനുള്ള പദ്ധതി വൈകാതെ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മൈസൂരു കൊട്ടാരത്തിനു മുൻഭാഗത്തെ ദൊഡ്ഡെക്കെരെ മൈതാനത്താണ്‌ ദസറ എക്സിബിഷൻ നടന്നുവരുന്നത്. ദസറവേളയിൽ ഉദ്ഘാടനം കഴിഞ്ഞ് ഏതാനും മാസങ്ങളോളം നീണ്ടുനിൽക്കുന്ന പ്രദർശനം കാണാൻ ആയിരക്കണക്കിനുപേരാണ് വന്നിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കച്ചവടക്കാർ എക്സിബിഷനിലെത്തിയിരുന്നു. കോവിഡിനെത്തുടർന്ന് ദസറയാഘോഷം വെട്ടിച്ചുരുക്കിയതിനാൽ കഴിഞ്ഞ രണ്ടുവർഷമായി എക്സിബിഷൻ നടന്നിരുന്നില്ല.മൈസൂരു കേന്ദ്രീകരിച്ച് വിനോദസഞ്ചാര സർക്യൂട്ട് വികസിപ്പിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് സാഹചര്യം അനുകൂലമായാൽ അടുത്തവർഷം ദസറയാഘോഷം…

Read More

ദസറ ആഘോഷം; ആനകൾക്ക് ​ഗംഭീര യാത്രയയപ്പ്

മൈസൂരു; വർണ്ണാഭമായ ദസറ ആഘോഷങ്ങൾക്ക് ശേഷം ആനകൾക്ക് ​ഗംഭീര യാത്രയയപ്പ് നൽകി. 10 ദിവസത്തെ ആഘോഷങ്ങൾക്ക് ശേഷമാണ് വനത്തിലെ പരിപാലന കേന്ദ്രങ്ങളിലേക്ക് ആനകളെ യാത്രയാക്കിയത്. ഇത്തവണത്തെ ദസറ ആഘോഷത്തിൽ അമ്പാരി ആനയായി അഭിമന്യുവാണ് നേതൃത്വം നൽകിയത്. കൂടെ മറ്റ് 8 ആനകളും ഉണ്ടായിരുന്നു. കൊട്ടാരത്തിലെ പൂജാരിയുടെ നേതൃത്വത്തിൽ ആനകൾക്ക് പ്രത്യേക പൂജ നടത്തുകയും ഭക്ഷണങ്ങൾ നൽകുകയും ചെയ്തു. പാപ്പാൻമാരുൾപ്പെടെ ആനകളുടെ കൂടെ ഉള്ളവർക്ക് കൊട്ടാരത്തിൽ നിന്ന് പാരിതോഷികമായി 10,000 രൂപ വീതം നൽകി. ലോറികളിലാണ് ആനകളെ കൊണ്ടുപോയത്. എല്ലാ ആനകളും ആരോ​ഗ്യത്തോടെ ഇരിക്കുന്നുവെന്ന് വനം…

Read More

നഗരത്തിൽ ദീപാലങ്കാരം ഇനി ഒമ്പത് ദിവസം

ബെംഗളൂരു : ദസറയ്ക്ക് നഗരത്തിൽ 102 കിലോമീറ്റർ ദൈർഘ്യത്തിൽ ദീപാലങ്കാരം ഏർപ്പെടുത്തിയിരുന്നു. ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ആവശ്യകത കാരണം ദീപാലങ്കാരം ഒമ്പത് ദിവസത്തേക്കുകൂടി നീട്ടി. സാധാരണഗതിയിൽ വെള്ളിയാഴ്ച അവസാനിക്കേണ്ടതായിരുന്നു. ഇനി ഒക്ടോബർ 24 വരെ ദീപാലങ്കാരം ഉണ്ടാകും. വിനോദസഞ്ചാരികളുടെ ഒഴുക്കും ജനപ്രതിനിധികൾ, നഗരവാസികൾ എന്നിവരുടെ ഭാഗത്തുനിന്നുള്ള ആവശ്യവും പരിഗണിച്ചാണ് ദീപാലങ്കാരം നീട്ടിയതെന്ന് ജംബൂസവാരി ഉദ്ഘാടനം ചെയ്യാൻ എത്തിയവേളയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. നഗരത്തിലെ പ്രധാന റോഡുകളിലും 40 സർക്കിളുകളിലുമായി ഒരുക്കിയ ദീപാലങ്കാരം കാണാൻ കനത്ത തിരക്കാണ്. വാഹനത്തിലാണ് ഭൂരിഭാഗം പേരുമെത്തുക. അതിനാൽ, വൻഗതാഗതക്കുരുക്കാണ്…

Read More

ദസറ സമാപനം; കലാകാരന്മാർക്കൊപ്പം നൃത്തംചെയ്ത് മന്ത്രി സോമശേഖർ

ബെംഗളൂരു :ദസറ സമാപന ചടങ്ങിൽ പച്ച മനുഷ്യനായി കലാകാരന്മാർക്കൊപ്പം അവരിലൊരാളായി നൃത്തംചെയ്ത് മൈസൂരു ജില്ലാചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖർ. വേറിട്ട ചുവടുകളുമായിയുള്ള മന്ത്രിയുടെ നൃത്തം കാഴ്ചക്കാരെ ആവേശംകൊള്ളിച്ചു. വെള്ളിയാഴ്ച മൈസൂരു കൊട്ടാരവളപ്പിൽ ആയിരുന്നു കലാകാരന്മാരുടെ പരിപാടി. വൈകീട്ട് നടന്ന ജംബൂസവാരിയുടെ (ഘോഷയാത്ര) ഭാഗമായി രാവിലെത്തന്നെ മന്ത്രി കൊട്ടാരത്തിൽ എത്തിയതായിരുന്നു . ഇതിനിടെയാണ് ഒരുസംഘം കലാകാരന്മാർക്കൊപ്പം അദ്ദേഹം നൃത്തത്തിൽ പങ്കുചേർന്നത്.കൂടാതെ കലാകാരന്മാർക്കൊപ്പമുള്ള നൃത്തത്തിനുശേഷം കൊട്ടാരവളപ്പിൽത്തന്നെ ഏതാനും സ്ത്രീകൾക്കൊപ്പവും സോമശേഖർ ചുവടുവെച്ചു. മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ ബാഗഡി ഗൗതം, മൈസൂരു നഗരവികസന അതോറിറ്റി ചെയർമാൻ എച്ച്.വി. രാജീവ്…

Read More

ജംബോ സവാരിക്ക് അംബ വിലാസ് കൊട്ടാരത്തിലേക്ക് പ്രവേശനം വിലക്കി; മൈസൂർ ഭരണകൂടം

കോവിഡ് -19 സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ജംബോ സവാരി (ആന ഘോഷയാത്ര) യ്ക്ക് വെള്ളിയാഴ്ച അംബ വിലാസ് കൊട്ടാരത്തിന്റെ പരിസരത്തേക്ക് പൊതുജനങ്ങളെ പ്രവേശിക്കുന്നത് മൈസൂർ ജില്ലാ ഭരണകൂടം വിലക്കി. മൈസൂരു സിറ്റി പോലീസ് കമ്മീഷണർ ചന്ദ്രഗുപ്തയുടെ ഉത്തരവ് പ്രകാരം, രാവിലെ 10 മുതൽ റോഡുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സർക്കാർ ലഭ്യമാക്കിയ തത്സമയ സ്ട്രീമിംഗ് ഓപ്ഷനുകളിലൂടെ ദസറ ആഘോഷങ്ങളുടെ സമാപനം കാണണമെന്ന് പൊതുജനങ്ങളോടും വിനോദസഞ്ചാരികളോടും ഉന്നത പോലീസ് നിർദ്ദേശിച്ചു.  

Read More

വിജയദശമി ദിനത്തിൽ മൈസൂരു ദസറക്ക് സമാപനം

മൈസൂരു; വിജയദശമി ദിനത്തിൽ കർണ്ണാടകത്തിലെ പ്രസിദ്ധമായ മൈസൂരു ദസറയ്ക്ക് സമാപനമാകുന്നു. മൈസൂരു കൊട്ടാരത്തിൽ നടക്കുന്ന ഘോഷയാത്രയോടു കൂടിയാണ് സമാപനമാകുക. കൂടാതെ വൈകിട്ട് 04.30 നും 04.46 നും ഇടയിലാണ് നന്തിപൂജ നടക്കുക. അഞ്ചിനും അഞ്ചരയ്ക്കും ഇടയിലാണ് ഘോഷയാത്ര നടത്തുക. മൈസൂരു കൊട്ടാരവളപ്പിലാണ് ഘോഷയാത്ര നടത്തുക. ആഘോഷത്തിന്റെ ഭാ​ഗമായി സിറ്റി പോലീസ് കമ്മീഷ്ണറുടെ നേതൃത്വത്തിൽ മൈസൂരു കൊട്ടാരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. മൃ​ഗശാല, ചാമുണ്ഡിമല, മൈസൂരു കൊട്ടാരം എന്നീ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നല്ല തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. 102 കിലോമീറ്റർ ദൈർഘ്യത്തിൽ ഒരുക്കിയ ദീപാലങ്കാരം…

Read More

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ​ദസറയ്ക്ക് ശേഷം; മുഖ്യമന്ത്രി

ബെം​ഗളുരു; കർണ്ണാടകയുടെ അതിർത്തി ജില്ലകളിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തുന്നത് ദസറ ആഘോഷങ്ങൾക്ക് ശേഷം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കൂടാതെ അതിർത്തി ജില്ലകളിലെ നിലവിലുള്ള അവസ്ഥയെക്കുറിച്ച് വിശദമായി പഠിച്ച് തീരുമാനമെടുക്കാൻ ദസറക്ക് ശേഷം വിദ​ഗ്ദരുടെ യോ​ഗം വിളിച്ച് ചേർക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരത്തിൽ കേരളവുമായും മഹാരാഷ്ട്രയുമായും അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് കർശന നിയന്ത്രണങ്ങൾ നിലവിലുള്ളത്. നിലവിൽ കേരളത്തിൽ നിന്നുള്ളവർക്ക് 2 ഡോസ് വാക്സിൻ എടുത്തിട്ടുണ്ടെങ്കിലും ആർടിപിസിആർ നിർബന്ധമാണ്. ഈ തീരുമാനം കർണ്ണാടക മാറ്റുമോ എന്നറിയാനാണ് യാത്രക്കാർ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്നത്.

Read More

ദസറ ആഘോഷം; നിശ്ചലദൃശ്യങ്ങൾ അണിയറയിൽ ഒരുങ്ങുന്നു

മൈസൂർ: കോവിഡിന്റെ പശ്ചാത്തലത്തിൽ, വിജയദശമി ദിനത്തിൽ നടത്താൻ ഉദ്ദേശിക്കുന്ന ആഘോഷങ്ങൾ വെട്ടിച്ചുരുക്കി. ഈ സാഹചര്യത്തിൽ ദസറ ആഘോഷങ്ങൾക്കു മുന്നോടിയായി ഘോഷയാത്രക്കുള്ള മുൻകൂർ തീരുമാനിച്ച നിശ്ചലദൃശ്യങ്ങൾ അണിയറയിൽ തയാറാകുന്നു. മൈസൂർ കൊട്ടാരത്തിന് സമീപമുള്ള ദസറ എക്സിബിഷൻ മൈതാനിയിൽ നടക്കുന്ന തയ്യാറെടുപ്പുകൾ ബുധനാഴ്ചയോടെ പൂർണമാകും. ആസാദി കാ അമൃത് മഹോത്സവ്, കോവിഡ്മുക്ത കർണാടക, മൈസൂരു കൊട്ടാരം, ബഹുനില പാർപ്പിട സമുച്ചയം, പരിസ്ഥിതി സംരക്ഷണം, കൃഷി എന്നിവയെ ആസ്പദമാക്കിയുള്ള ആറ് നിശ്ചലദൃശ്യങ്ങൾ മാത്രമാണ് ഇത്തവണ ഘോഷയാത്രയിൽ ഉണ്ടാകുക. മന്ത്രിയും ജില്ലാ ചുമതല വഹിക്കുന്നതുമായ ശ്രീ. എസ്. ടി സോമശേഖരൻ…

Read More

ദസറ, തിരക്കേറി മൈസൂരുവിലെ വീഥികൾ; കുതിരവണ്ടി സവാരിക്ക് പ്രിയമേറി

മൈസൂരു; ദസറ ആഘോഷങ്ങൾ ​ഗംഭീരമായി മുന്നേറുന്നതോടെ മൈസൂരുവിൽ വിനോദ സഞ്ചാരികളുടെ എണ്ണവും ഏറുകയാണ് . മൈസൂരുവിലെ എല്ലാക്കാലത്തെയും ഏറ്റവും വലിയ വിനോദ സഞ്ചാര കേന്ദ്രമായ മൈസൂരു കൊട്ടാരമാണ് സന്ദർശകരുടെ പ്രിയപ്പെട്ട ഇടം. ഇവിടെയെത്തുന്ന സന്ദർശകർക്ക് ഏറെ പ്രിയം കൊട്ടാരത്തോട് ചേർന്ന് കുതിരവണ്ടി സവാരി ഉള്ളതാണ്, ഈ കുതിരവണ്ടികളിൽ കയറി ന​ഗരം കാണാനാണ് ഏറെയും ആൾക്കാർ താത്പര്യപ്പെടുന്നത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ കാത്ത് ഏകദേശം 80 ഓളം കുതിരവണ്ടികളാണ് ഉള്ളത്. 200 മുതൽ 600 വരെയാണ് ഇവർ വിനോദ സഞ്ചാരികളിൽ നിന്ന് ഈടാക്കുന്നത്. കേരളത്തിൽ നിന്നുള്ളവർക്ക് ആർടിപിസിആർ…

Read More
Click Here to Follow Us