10 ദിവസത്തിനിടെ നഗരത്തിലെ 499 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു;സ്ഥിതി ആശങ്കാജനകം.

ബെംഗളൂരു: വിദഗ്ധരുടെ കണക്കുകൂട്ടലുകൾ പ്രകാരം കോവിഡ് മൂന്നാം തരംഗം കുട്ടികളെ അധികമായി ബാധിക്കാനിടയുണ്ടെന്ന ആശങ്ക നിലനിൽക്കെ നഗരത്തിൽ കോവിഡ് ബാധിക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഓഗസ്റ്റ് ഒന്നു മുതൽ പത്തു വരെ ബെംഗളൂരു നഗരത്തിൽ മാത്രം 499 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി ബി.ബി.എം.പി. അറിയിച്ചു. ഇതിൽ 88 കുട്ടികൾ ഒമ്പതുവയസ്സിൽ താഴെ ഉള്ളവരും ബാക്കിയുള്ളവർ ഒമ്പതിനും പത്തൊമ്പതിനും ഇടയിൽ പ്രായമുള്ളവരുമാണ്. കുട്ടികളിൽ രോഗബാധ കൂടുന്ന സാഹചര്യം ആരോഗ്യവകുപ്പ് വളരെയേറെ ഗൗരവമായി തന്നെയെടുത്ത് കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. വരും ദിവസങ്ങളിൽ…

Read More

കർണാടകയിലെ ആക്റ്റീവ് കോവിഡ് കേസുകൾ കുറയുന്നു

ബെംഗളൂരു: രണ്ടു മാസം കൊണ്ട് കർണാടകയിൽ ആറുലക്ഷം ആയിരുന്ന ആക്റ്റീവ് കോവിഡ് കേസുകൾ ഇപ്പൊ മുപ്പത്തിനായിരത്തിൽ താഴെ ആയി കുറഞ്ഞു. കോവിഡ് രണ്ടാം തരംഗം മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നപ്പോൾ ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം ആറു ലക്ഷത്തിനു മുകളിൽ ആയിരുന്നു, എന്നാൽ ഇപ്പോൾ മുപ്പത്തിനായിരത്തിൽ താഴെ എന്നത് ആശ്വാസം നൽകുന്ന ഒന്നാണ്. നഗരത്തിലും ഒരു ദിവസം മുപ്പതിനായിരം വരെ ഉണ്ടായിരുന്ന കോവിഡ് കേസുകൾ ഇപ്പോൾ അഞ്ഞൂറിൽ താഴെ മാത്രമാണ്. കോവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞത് കൊണ്ട് തന്നെ കോവിഡ് മരണങ്ങലും സംസ്ഥാനത്തു ഗണ്യമായി കുറഞ്ഞു. ഒരു…

Read More

കോവിഡ് മൂന്നാം തരംഗം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സർക്കാർ

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ നേരിയ തോതിൽ വർധന. രണ്ടാമത്തെ തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും കോവിഡ്  പെരുമാറ്റ ചട്ടം ജനങ്ങൾ പാലിച്ചില്ലെങ്കിൽ കേസുകൾ ഇനിയുമുയരുമെന്ന് അധികൃതർ അറിയിച്ചു. ദിവസേന കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ നിരക്ക്  നേരിയ തോതിൽ ഉയർന്നു. കോവിഡ് വാർ റൂമിലെ കണക്കുകൾ പ്രകാരം ജൂൺ ആരംഭം മുതൽ കോവിഡ് രോഗികൾ സംസ്ഥാനത്ത് ദിവസേന കുറഞ്ഞിരുന്നു. ജൂലൈ 1 മുതൽ 13 ദിവസങ്ങൾക്കുള്ളിൽ, ആശുപത്രികളിലെ പ്രതിദിന കോവിഡ് -19 പ്രവേശനങ്ങളുടെ എണ്ണം 63%…

Read More
Click Here to Follow Us