മകനെ കഴുത്തുഞെരിച്ചുകൊന്ന് ദമ്പതിമാർ ജീവനൊടുക്കി.

SUICIDE

ചെന്നൈ : കടബാധ്യതയെത്തുടർന്ന് പത്തുവയസ്സുള്ള മകനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയും തുടർന്ന് ദമ്പതിമാർ ജീവനൊടുക്കുകയും ചെയ്തു. വണ്ണാരപ്പേട്ടയിൽ താമസിക്കുന്ന വിഴുപുരം സ്വദേശിയും കൂലിപ്പണിക്കാരനുമായ ശിവാജി (45), കടയിൽ ജീവനക്കാരിയായിരുന്നു വനിത (32), അഞ്ചാംക്ലാസ് വിദ്യാർത്ഥിയായിരുന്ന മകൻ വെട്രിവേൽ (10) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്തു നിന്നും ‘കടബാധ്യതയുള്ളതിനാൽ ജീവനൊടുക്കുകയാണ്’ എന്നെഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സംശയാസ്പദമായ സാഹചര്യത്തിലുള്ള മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചട്ടുണ്ട്.

Read More
Click Here to Follow Us