ബെംഗളൂരു: മംഗളൂരു സിറ്റി കോര്‍പറേഷനിലെ മേയര്‍, ഡെപ്യുട്ടി മേയര്‍ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയം. കോര്‍പറേഷനില്‍ വന്‍ ഭൂരിപക്ഷമാണ് ബി.ജെ.പിക്കുള്ളത്. മൈസൂരു സിറ്റി കോര്‍പറേഷനില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസിന്റെ പിന്തുണയോടെ മേയര്‍, ഡെപ്യുട്ടി മേയര്‍ സ്ഥാനങ്ങള്‍ ബി.ജെ.പി നേടിയിരുന്നു. മംഗളൂരു സിറ്റി കോര്‍പറേഷനില്‍ മേയറായി ജയാനന്ദ അഞ്ചന്‍, ഡെപ്യുട്ടി മേയറായി പൂര്‍ണിമ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മംഗളൂരു കോര്‍പറേഷനില്‍ ബി.ജെ.പിക്ക് 44ഉം കോണ്‍ഗ്രസിന് 14ഉം എസ്.ഡി.പി.ഐക്ക് 2 ഉം അംഗങ്ങളാണുള്ളത്. രണ്ട് എം.എല്‍.എമാരുടെ വോട്ടുള്‍പ്പെടെ ബി.ജെ.പിക്ക് 46 വോട്ട് ലഭിച്ചു. മേയര്‍…
Read MoreTag: CORPORATION
ചെന്നൈയിൽ സുരക്ഷിതമല്ലാത്ത 40 സ്കൂൾ കെട്ടിടങ്ങൾ കോർപ്പറേഷൻ തിരിച്ചറിഞ്ഞു; അന്തിമ തീരുമാനം ഉടൻ.
ചെന്നൈ: ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ തങ്ങളുടെ സ്‌കൂളുകളിലെ 40 കെട്ടിടങ്ങൾ ദുർബ്ബലമായതും വിദ്യാർത്ഥികൾക്ക് അപകടഭീഷണി ഉയർത്തുന്നതുമായതായി കണ്ടെത്തി. ചെന്നൈ കോർപ്പറേഷൻ വൃത്തങ്ങൾ പറയുന്നതനുസരിച്ച് കെട്ടിടങ്ങൾ വിവിധ സ്കൂൾ പരിസരങ്ങളിലാണ്. ദുർബലമായ ചില കെട്ടിടങ്ങളുടെ ചുമരുകളിലും മേൽക്കൂരകളിലും വിള്ളലുകൾ ഉണ്ട്. തുടർനടപടികൾക്കായി ആസ്ഥാനത്ത് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെ തിരുനെൽവേലിയിൽ ഒരു സ്കൂൾ കെട്ടിടം തകർന്ന് മൂന്ന് വിദ്യാർത്ഥികൾ മരിച്ചതിനെത്തുടർന്ന് സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ നഗരത്തിലുടനീളം സർവേ നടത്താൻ വിദ്യാഭ്യാസ വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ ചെന്നൈ കോർപ്പറേഷൻ രൂപീകരിക്കുകയായിരുന്നു. തിങ്കളാഴ്ച സർവേ…
Read More