ബെംഗളുരു; ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ച് നഗരത്തിലെ ഓട്ടോകൂലി വർധിപ്പിക്കുന്നു. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെതാണ് തീരുമാനം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം നിരക്കുകൾ എത്രയെന്ന് തീരുമാനിക്കുമെന്ന് ഗതാഗത മന്ത്രി ബി ശ്രീരാമുലു അറിയിച്ചു. 2013 ലാണ് അവസാനം ഓട്ടോക്കൂലി വർധിപ്പിച്ചത്. ഇന്ധനവില അതിനുശേഷം കുത്തനെ കൂടുകയും , അറ്റകുറ്റപണികൾക്കുള്ള ചെലവ് ഉയരുകയും ചെയ്തതോടെ ചാർജ് വർധന ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കും നിരക്ക് വർധന നിശ്ചയിക്കുക.
Read MoreTag: city
ശ്രദ്ധിക്കുക; ബെംഗളുരുവിൽ മാലിന്യം വലിച്ചെറിഞ്ഞാൽ വൊളന്റിയർമാർ പിടികൂടും
ബെംഗളുരു; മാലിന്യം പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടാൻ മാർഷലുമാർക്കൊപ്പം ഇനി മുതൽ വൊളന്റിയർമാരും രംഗത്ത്. ഇത്തരത്തിൽ 641 വൊളന്റിയർമാർക്കാണ് പരിശീലനം നൽകിയിരിക്കുന്നത്. മാലിന്യ നിർമാർജനത്തിൽ നഗര വാസികളെക്കൂടി ഉൾപ്പെടുത്തുന്ന ശുചിമിത്ര പദ്ധതിയിൽ വൊളന്റിയർമാരാകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നവരാണിവർ. ഓരോ വാർഡിലെയും ബ്ലോക്ക്, ലെയ്ൻ തലത്തിലുള്ള മാലിന്യ നിർമാർജനത്തിനും ബോധവത്ക്കരണത്തിനുമാണ് ഇവരുടെ സേവനം ഉപയോഗപ്പെടുത്തുക. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാനും അധികാരം നൽകിയിരിക്കുന്ന ഇവർക്ക് ബിബിഎംപി തിരിച്ചറിയൽ കാർഡുകളും നൽകും.
Read Moreഡെങ്കി പനി ഭീതി; 17 ദിവസത്തിനിടെ 596 പേർക്ക് രോഗമോ? ആരോഗ്യവകുപ്പിന്റെ കണക്കുകൾ അറിയാം
ബെംഗളുരു; കോവിഡ് കേസുകൾ ഗണ്യമായി കുറയവേ നഗരത്തിൽ പരിഭ്രാന്തി പടർത്തി ഡെങ്കി പനി പടർന്നു പിടിക്കുന്നു. ഉഡുപ്പി, ദക്ഷിണകന്നഡ, കലബുറഗി, ശിവമൊഗ എന്നിവിടങ്ങളിലും ഡെങ്കി പനിയുടെ വ്യാപനം ഉയർന്ന നിരക്കിലാണ്. സെപ്റ്റംബർ 1 മുതലുള്ള കണക്കുകളാണ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ 17 ദിവസത്തിനിടെ 596 പേർക്ക് രോഗം സ്ഥിതീകരിച്ചു എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡി വൺ, ഡി ത്രീ, ഡി ഫോർ എന്നീ അപകടകാരികളായ വകഭേദമാണ് പടർന്നു പിടിക്കുന്നത്, ബെംഗളുരുവിൽ ഇതുവരെ ഡെങ്കി പനി കാരണം മരണം…
Read Moreഭാരവാഹന നിയന്ത്രണം നടപ്പായില്ല
ബെംഗളുരു: ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വാർഷിക അറ്റകുറ്റ പണികൾക്കായി ബാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പറഞ്ഞത് നടപ്പായില്ല. വാഹനങ്ങൾ സാധാരണ പോലെ സർവ്വീസ് നടത്തി, ഇത് കമ്മീഷ്ണറുടെ അനുമതി ലഭിക്കാഞ്ഞിട്ടാണെന്നാണ് സൂചന.2019 മാർച്ച് 19 വരെയാണ് നിയന്ത്രണം നടപ്പാക്കുക.
Read Moreപരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കൽ; സൈക്കിൾ ഷെയറിംങ് സംവിധാനമെത്തി
ബെംഗളുരു: പരിസ്ഥിതി സൗഹൃദ യാത്ര മുൻനിർത്തി സൈക്കിൾ ഷെയറിംങെത്തി. ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പിന്റെ നേതൃത്വത്തിലാണ് യുലുബൈക്സിന്റെ 200 സൈക്കിളുകൾ 20 പോയിന്റിൽ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം.
Read Moreഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരമായി ബെംഗളുരു
ബെംഗളുരു: ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ നഗരമേതെന്ന ചോദ്യത്തിന് അവസാനം. ഏറെ തിരക്കേറിയതും അതേ സമയം ഗതാഗത കുരുക്കിൽ രണ്ടാം സ്ഥാനവുമാണ് ഈ നഗരം സ്വന്തമാക്കിയിരിക്കുന്നത്. യുഎസ് ആസ്ഥാനമായ എൻബിഇആർ റിപ്പോർട്ടിലാണ് ബെംഗളുരു ഈ സ്ഥാനങ്ങളിൽ എത്തപ്പെട്ടത്. ഗതാഗത കുരുക്കിൽ കൊൽക്കത്ത മാത്രമേ ബെംഗളുരുവിന് മുന്നിലുള്ളൂ.
Read More