ബെംഗളൂരു: വിലക്കിഴിവ് ഉള്‍പ്പെടെയുളള ഓഫര്‍ സെയിലുമായി ക്രിസ്മസ് – പുതുവത്സരത്തെ വരവേല്‍ക്കാന്‍ വിപണികള്‍ ഒരുങ്ങി. ശൈത്യകാല ഷോപ്പിങ്ങ് ഫെസ്റ്റിവലുമായി വ്യാപാര കേന്ദ്രങ്ങള്‍. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ഇത്തവണ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാര മേഖല. ദസറ, ദീപാവലി ആഘോഷത്തിന് ശേഷം വര്‍ഷാന്ത്യ വില്‍പന മേളയുമായി ഷോപ്പിങ്ങ് മാളുകളും വസ്ത്രവ്യാപാര കേന്ദ്രങ്ങളും സജീവമായി കഴിഞ്ഞു. നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കമേഴ്‌സ്യല്‍ സ്ട്രീറ്റ്, ചിക്ക്പേട്ട് മല്ലേശ്വരം, ഗാന്ധിനഗര്‍, കെ.ജി.റോഡ് എന്നിവിടങ്ങളില്‍ വില്‍പന മേളകളുടെ ബോര്‍ഡുകളാണ് തലങ്ങും വിലങ്ങും ഉയര്‍ന്നിരിക്കുന്നത്. തുണിത്തരങ്ങള്‍ക്ക് 50-80 % വരെ വിലക്കിഴിവുണ്ട്.…
Read More