നഗരത്തിലെ ക്രിസ്മസ് – പുതുവത്സര വിപണി; എങ്ങും ഓഫര്‍ പ്രളയം

STREET

ബെംഗളൂരു: വിലക്കിഴിവ് ഉള്‍പ്പെടെയുളള ഓഫര്‍ സെയിലുമായി ക്രിസ്മസ് –
പുതുവത്സരത്തെ വരവേല്‍ക്കാന്‍ വിപണികള്‍ ഒരുങ്ങി.

ശൈത്യകാല ഷോപ്പിങ്ങ് ഫെസ്റ്റിവലുമായി വ്യാപാര കേന്ദ്രങ്ങള്‍. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ഇത്തവണ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാര മേഖല.

ദസറ, ദീപാവലി ആഘോഷത്തിന് ശേഷം വര്‍ഷാന്ത്യ വില്‍പന മേളയുമായി ഷോപ്പിങ്ങ് മാളുകളും വസ്ത്രവ്യാപാര കേന്ദ്രങ്ങളും സജീവമായി കഴിഞ്ഞു.

  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി

നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കമേഴ്‌സ്യല്‍ സ്ട്രീറ്റ്, ചിക്ക്പേട്ട്
മല്ലേശ്വരം, ഗാന്ധിനഗര്‍, കെ.ജി.റോഡ് എന്നിവിടങ്ങളില്‍ വില്‍പന മേളകളുടെ ബോര്‍ഡുകളാണ് തലങ്ങും വിലങ്ങും ഉയര്‍ന്നിരിക്കുന്നത്. തുണിത്തരങ്ങള്‍ക്ക് 50-80 % വരെ വിലക്കിഴിവുണ്ട്.

ഓണ്‍ലൈന്‍ വ്യാപാര മേഖല സജീവമായതോടെ ഇതിനോട് മത്സരിക്കാനുളള ഓഫറുകളാണ് കട ഉടമകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വന്‍കിട റെഡിമേയ്ഡ് ഔട്ടലെറ്റുകള്‍ ഒന്നെടുത്താല്‍ ഒന്ന് സൗജന്യം മുതല്‍ 1000 രൂപയ്ക്ക് മുകളില്‍ വാങ്ങിയാല്‍ ഗിഫ്റ്റ് വൗച്ചറുകള്‍, സ്‌ക്രാച്ച് ആന്റ് വിന്‍ സമ്മാനങ്ങള്‍ എന്നിവയും നല്‍കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
[masterslider id="10"]

Related posts