ബെംഗളൂരു: ശൈത്യകാലത്ത് നിന്ന് വേനലിലേക്ക് മാറുന്ന ബെംഗളൂരുവിൽ ചിക്കൻപോക്സ് ബാധിതരുടെ എണ്ണം കൂടുന്നു. കുട്ടികൾ രോഗബാധിതരാണെങ്കിലും ഈ വർഷം കൂടുതൽ ചെറുപ്പക്കാർക്കാണ് രോഗം ബാധിക്കുന്നതെന്ന് ഡോക്ടർമാർ പറഞ്ഞു. സാധാരണയായി വേനൽക്കാലത്ത് ചിക്കൻപോക്സ് കേസുകൾ കൂടുമെന്നും കാലാവസ്ഥ മാറുന്നതിനാൽ ചിക്കൻപോക്സ് രോഗികൾ വർധിക്കുന്നുണ്ടെന്നും സക്ര വേൾഡ് ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് ആൻഡ് നിയോനറ്റോളജി വിഭാഗം മേധാവി ഡോ രജത് ആത്രേയ പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി, എല്ലാ ദിവസവും ഒന്നോ രണ്ടോ കേസുകൾ അവരുടെ ആശുപത്രിയിൽ ചികിത്സതേടി എത്തുന്നുണ്ട്. . ഈ വർഷം, യുവാക്കൾക്കിടയിൽ (20-30 വയസ്സ്)…
Read More