ബെംഗളൂരു: ബഹിരാകാശ ചരിത്രം തിരുത്തിയ 14 ദിവസത്തെ ചന്ദ്ര പര്യവേക്ഷണത്തിന് ശേഷം ചന്ദ്രയാൻ മൂന്നിലെ വിക്രം ലാൻഡർ നിദ്രയിലായി. ചന്ദ്രനിൽ രാത്രി ആരംഭിച്ചതോടെ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ലാൻഡർ നിദ്രയിലേക്ക് (സ്ലീപ്പിംഗ് മോഡ്) മാറിയത്. ലാൻഡറിലെ ലേസർ റെട്രോറിഫ്ലക്ടർ ആറേ (എൽ.ആർ.എ) ഒഴികെയുള്ള മുഴുവൻ ഉപകരണങ്ങളുടെയും പ്രവർത്തനം നിർത്തിവെച്ചതായും ലേസർ റെട്രോറിഫ്ലക്ടർ ആറേയുടെ പ്രവർത്തനം ആരംഭിച്ചതായും ഐ.എസ്.ആർ.ഒ അറിയിച്ചു. സെപ്റ്റംബർ 22ന് ലാൻഡറും റോവറും ഉണരുമെന്നാണ് പ്രതീക്ഷ. ചന്ദ്രനിലെ ഒരു പകൽക്കാലമാണ് (ഭൂമിയിലെ 14 ദിവസം) ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡറും റോബോട്ടിക് വാഹനമായ…
Read MoreTag: Chandrayan
ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണം ; സ്വാമി ചക്രപാണി മഹാരാജൻ
ന്യൂഡൽഹി: ഇന്ത്യയുടെ ചന്ദ്രയാൻ 3 ദൗത്യം വിജയകരമായതോടെ ചന്ദ്രനെ ‘ഹിന്ദു രാഷ്ട്രമായി’ പ്രഖ്യാപിക്കണമെന്ന് ആവശ്യമുയരുന്നു. ഓൾ ഇന്ത്യ ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷൻ സ്വാമി ചക്രപാണി മഹാരാജിന്റേതാണ് ഈ ആവശ്യം. മറ്റു മതങ്ങൾ ചന്ദ്രനിൽ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുമുൻപ് ഇന്ത്യ അധികാരം കാണിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല, ഇതു സംബന്ധിച്ച പ്രമേയം പാർലമെന്റ് പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് സ്വാമി ചക്രപാണി മഹാരാജ് ഇക്കാര്യം ആവശ്യപ്പെട്ടത്. ‘ഒരു ഭീകരനും’ അവിടെയെത്തുന്നതിനു മുൻപ് ഇന്ത്യൻ സർക്കാർ പെട്ടെന്ന് നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘‘ചന്ദ്രനെ…
Read Moreനടൻ പ്രകാശ് രാജിനെതിരെ കേസ്
ബെംഗളൂരു :ചന്ദ്രയാൻ 3 ദൗത്യത്തെ പരിഹസിച്ചെന്നാരോപിച്ച് നടൻ പ്രകാശ് രാജിനെതിരെ കേസ്. ഹൈന്ദവ സംഘടന നേതാക്കളുടെ പരാതിയിൽ ബഗൽകോട്ട് ജില്ലയിലെ ബനഹട്ടി പോലീസാണ് കേസെടുത്തത്. സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ എക്സിൽ നടൻ കഴിഞ്ഞ ദിവസമിട്ട പോസ്റ്റ് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽനിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെയാണ് ലുങ്കിയുടുത്ത ഒരാൾ ചായ അടിക്കുന്ന കാരിക്കേച്ചർ പ്രകാശ് രാജ് പങ്കുവെച്ചത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. നടൻ ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെയാണ് പരിഹസിക്കുന്നതെന്നായിരുന്നു പ്രധാന വിമർശനം. തുടർന്ന് വിശദീകരണവുമായി…
Read Moreസോഫ്റ്റ് ലാൻഡിങ്ങിന് ഒരുങ്ങി ചന്ദ്രയാൻ 3
ബെംഗളൂരു: ചന്ദ്രയാൻ മൂന്ന് പേടകം സോഫ്റ്റ് ലാൻഡിംഗിന് ഒരുങ്ങിയതായി ഐ.എസ്.ആർ.ഒ. ലാൻഡർ മൊഡ്യൂളിലെ ഉപകരണങ്ങളുടെ പരിശോധനകൾ നടത്തുന്നു. ലാൻഡറിൻറെ പ്രവർത്തനം മികച്ച നിലയിൽ പുരോഗമിക്കുന്നതായി ഐ.എസ്.ആർ.ഒ. അതേസമയം, ലാൻഡർ പകർത്തിയ ചന്ദ്രന്റെ കൂടുതൽ ചിത്രങ്ങളും ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറ (LPDC) പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രൻ 70 കിലോമീറ്റർ അകലെ നിന്ന് പകർത്തിയ ചിത്രങ്ങളാണിവ. ചന്ദ്രൻറെ ഉപരിതലം നിരീക്ഷിക്കാനുള്ളതാണ് ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ കാമറ. കാമറ കണ്ടെത്തുന്നതിന് അനുയോജ്യമായ സ്ഥലത്താണ് ലാൻഡർ മൊഡ്യൂൾ സോഫ്റ്റ് ലാൻഡിംഗ്. ഓഗസ്റ്റ് 23ന് വൈകിട്ട്…
Read More‘വിമർശിച്ചവർ ഏത് ചായ് വാലയെയാണ് കണ്ടതെന്ന് എനിക്കറിയില്ല’ ചന്ദ്രയാൻ പോസ്റ്റ് വൈറലായതോടെ വിശദീകരണവുമായി നടൻ
ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്ന സോഷ്യല്‍ മീഡിയ പോസ്റ്റിന് വിശദീകരണവുമായി നടന് പ്രകാശ് രാജ്. ചന്ദ്രനിലും മലയാളി ചായയടിക്കുന്നുണ്ടാകും എന്ന തമാശയാണ് താന്‍ ഉദ്ദേശിച്ചതെന്നും പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിദ്വേഷം വെറുപ്പിനെ മാത്രമേ കാണുകയുള്ളു. പോസ്റ്റിനെ വിമര്‍ശിച്ചവര്‍ ഏത് ചായ് വാലയെയാണ് കണ്ടതെന്ന് എനിക്കറിയില്ല. തമാശ പറയുന്നത് മനസ്സിലാവുന്നില്ല എങ്കില്‍ നിങ്ങള്‍ തന്നെ ഒരു തമാശയാണ്. പ്രകാശ് രാജ് കുറിച്ചു. ചന്ദ്രയാനില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്ത് എന്ന കുറിപ്പോടെ ഒരാള്‍ ചായ അടിക്കുന്ന ചിത്രം പ്രകാശ് രാജ്…
Read Moreസന്തോഷ വാർത്ത അറിയിച്ച് ഐ എസ് ആർ ഒ
ചന്ദ്രനിലിറങ്ങാന്‍ ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്ആര്‍ഒ അറിയിച്ചു. 2019 ല്‍ വിക്ഷേപിച്ച ചന്ദ്രയാന്‍ 2 ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടുവെങ്കിലും പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ വിജയകരമായി ചന്ദ്രോപരിതലത്തിന് ചുറ്റും 100 കിമീ x 100 കിമീ ഭ്രമണ പഥത്തില്‍ സ്ഥാപിച്ചിരുന്നു. ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ തുടര്‍ച്ചയായാണ് ചന്ദ്രയാന്‍ 3 ഒരുക്കിയത്. ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ഇപ്പോഴും സജീവമായി ചന്ദ്രന്റെ ചുറ്റുന്നതിനാല്‍ ചന്ദ്രയാന്‍ 3 യില്‍ പ്രത്യേകം…
Read Moreചന്ദ്രനോടടുത്ത് ചന്ദ്രയാൻ 3
ചന്ദ്രയാൻ-3 ദൗത്യത്തിലെ നിർണായക ഘട്ടമായ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും തമ്മിൽ വേർപെടുന്ന നിർണായകഘട്ടം വിജയകരം. 33 ദിവസത്തിനുശേഷമാണ് ലാൻഡിങ് മൊഡ്യൂൾ പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപ്പെട്ടത്. വിക്രം എന്ന് പേരുള്ള ലാൻഡറും പ്രജ്ഞാൻ എന്നുപേരുള്ള റോവറും അടങ്ങുന്നതാണ് ലാൻഡർ മൊഡ്യൂൾ. ഇരു മൊഡ്യൂളുകളും ചാന്ദ്ര ഭ്രമണപഥത്തിൽ പ്രത്യേകമായി സഞ്ചരിക്കും. ലാൻഡർ മൊഡ്യൂളിന്റെ ഡീ-ബൂസ്റ്റിങ് (വേഗത കുറക്കുന്ന പ്രക്രിയ) നാളെ നാലു മണിക്ക് നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. ഡീബൂസ്റ്റിങ്ങിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തും. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും…
Read Moreചന്ദ്രയാൻ-3 പകർത്തിയ ആദ്യ ചിത്രങ്ങൾ പുറത്ത്
ബെംഗളൂരു: ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3-ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയം. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ പേടകം ചന്ദ്രനിൽനിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ നടക്കുമെന്ന് ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു. ഭ്രമണപഥത്തിൽ പ്രവേശിച്ചതിനുപിന്നാലെ പേടകത്തിലെ ക്യാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യം ഐ.എസ്.ആർ.ഒ ഞായറാഴ്ച പുറത്തുവിട്ടു. 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോദൃശ്യത്തിൽ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ വ്യക്തമാണ്. വരുംദിവസങ്ങളിൽ വിവിധഘട്ടങ്ങളിലായി ഭ്രമണപഥം…
Read Moreചന്ദ്രയാൻ -3 വിക്ഷേപണം ഉടൻ
ബംഗളൂരു: ചന്ദ്രയാൻ രണ്ട് ചന്ദ്രനിൽ ഇടിച്ചിറങ്ങിയതോടെ പര്യടനം സാധിക്കാതെ ദൗത്യം അവസാനിപ്പിക്കേണ്ടി വന്ന് നാലു വർഷങ്ങൾക്ക് ശേഷം ചന്ദ്രയാൻ മൂന്നുമായി ചന്ദ്രനിലേക്ക് തിരിക്കാൻ ഇന്ത്യ ഒരുങ്ങുന്നു. ജൂലൈയിൽ ചന്ദ്രയാൻ മൂന്ന് വിക്ഷേപണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരിക്കും വിക്ഷേപണം. പല തവണ നീട്ടിവെക്കപ്പെട്ടതാണ് ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം. ഭൂസ്ഥിര ഉപഗ്രഹ വിക്ഷേപണ വാഹനമായ മാർക്ക്-മൂന്നിന്റെ (ജി.എസ്.എൽ.വി മാർക്ക്-മൂന്ന്) ചിറകിലേറിയാണ് ചാന്ദ്രയാന്റെ മൂന്നാം ദൗത്യം. ചന്ദ്രയാന്റെ യാത്രക്കുള്ള അവസാന വട്ട ഒരുക്കങ്ങൾ നടക്കുകയാണെന്നും ജൂലൈ പകുതിയോടെ വിക്ഷേപണത്തിന് സന്നദ്ധമാകുമെന്നുമാണ് ശാസ്ത്രജ്ഞർ…
Read More