ബെംഗളൂരു : ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് വിജയിച്ച പശ്ചാത്തലത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥിനെയും മറ്റു ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചു. വ്യാഴാഴ്ച പീനിയയിലെ ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലെത്തിയാണ് മുഖ്യമന്ത്രി അഭിനന്ദിച്ചത്. സിദ്ധരാമയ്യ സോമനാഥിന് പൂച്ചെണ്ട് കൈമാറുകയും തലപ്പാവ് അണിയിക്കുകയും ചെയ്തു. വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും അഭിനന്ദനമറിയിച്ചു. പ്രവർത്തനത്തിന് പിന്നിൽ 500-ഓളം ശാസ്ത്രജ്ഞരെ ഉടൻതന്നെ വിധാൻസൗധയിൽ ക്ഷണിച്ച് ആദരിക്കുമെന്ന് സിദ്ധരാമയ്യ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ബുധനാഴ്ച രാത്രിതന്നെയെത്തി എസ്. സോമനാഥിനെയും ശാസ്ത്രജ്ഞരെയും അഭിനന്ദിച്ചിരുന്നു.
Read MoreTag: chairman
കർണാടക ബാങ്ക് മുൻ ചെയർമാൻ പി.ജയറാം ഭട്ട് അന്തരിച്ചു
ബെംഗളൂരു: കർണാടക ബാങ്ക് മുൻ ചെയർമാൻ പി.ജയറാം ഭട്ട് (72) ബുധനാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഒരു ഇൻഷുറൻസ് കമ്പനിയുടെ ബോർഡ് മീറ്റിംഗിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച മുംബൈയിൽ പോയ അദ്ദേഹം ബുധനാഴ്ച ഉച്ചയ്ക്ക് 2.35 ഓടെ മുംബൈയിൽ നിന്ന് വിമാനത്തിൽ മടങ്ങി. മംഗലാപുരം വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് പെട്ടെന്ന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8 മുതൽ 9 വരെ നഗരത്തിലെ എജെ ആശുപത്രിയിൽ അദ്ദേഹത്തിന്റെ അന്തിമ ദർശനം…
Read More