കൊച്ചി : അഞ്ചാം വാർഷികത്തോടനുബന്ധിച്ച് യാത്രക്കാർക്ക് അഞ്ച് രൂപ നിരക്കിൽ യാത്ര ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. ജൂൺ 17 ആണ് ഈ ആനുകൂല്യം മെട്രോയിൽ ലഭ്യമാകുന്നത്. കൊച്ചി മെട്രോയുടെ ഏതു സ്റ്റേഷനിൽ നിന്ന് എവിടേക്കു യാത്ര ചെയ്താലും ഈ നിരക്കിൽ യാത്ര ചെയ്യാം. എത്ര തവണ യാത്ര ചെയ്യണമെങ്കിലും ഓരോ യാത്രയ്ക്കും അഞ്ചു രൂപ ടിക്കറ്റ് മാത്രം എടുത്താൽ മതി. മെട്രോയിൽ കൂടുതൽ യാത്രക്കാരെ കയറ്റുക, ഇതുവരെ മെട്രോ യാത്ര ചെയ്തിട്ടില്ലാത്തവർക്കു മെട്രോ പരിചയപ്പെടുത്തുക എന്നതാണു ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. ആലുവയിൽ നിന്ന്…
Read MoreTag: celebration
സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ഓഗസ്റ്റ് 9 മുതൽ ആഘോഷം
ബെംഗളൂരു: സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 9 മുതൽ വീടുകളിൽ ദേശീയ പതാക ഉയർത്തണമെന്ന് കന്നഡ സംസ്കാരിക വകുപ്പ് നിർദേശം നൽകി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പൊരുതിയ ഓരോ ധീരദേശാഭിമാനിക്കും വേണ്ടി ഈ ദിവസങ്ങളിൽ ആദരമർപ്പിക്കാമെന്നും സാംസ്കാരിക വകുപ്പ് അറിയിച്ചു. സ്വാതന്ത്ര്യം ദിനവുമായി ബന്ധപ്പെട്ട് 75 ഓളം ഇടങ്ങളിൽ സംസ്കാരിക വകുപ്പിന്റെ കീഴിൽ പരിപാടിയും സംഘടിപ്പിക്കും.
Read Moreഹോളി ആഘോഷത്തിൽ നേട്ടം കൊയ്ത് ഓൺലൈൻ ഷോപ്പിംഗ്
ഹോളിയോടാനുബന്ധിച്ച് ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിൽ വില്പന കുത്തനെ കൂടി. ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളായ മീഷോ, ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവയുടെ വില്‍പ്പനയാണ് കഴിഞ്ഞ ദിവസത്തോടെ കുതിച്ചുയര്‍ന്നത്. മൂന്ന് ദിവസത്തെ ഹോളി സെയില്‍ ഇവന്റില്‍ 14 ദശലക്ഷത്തിലധികം ഓര്‍ഡറുകളാണ് നേടിയതെന്ന് ഇന്ന് വളർന്നു വരുന്ന ഓൺലൈൻ പ്ലാറ്റ്ഫോം ആയ മീഷോയുടെ റിപ്പോർട്ടുകൾ കാണിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ ഉത്സവ ഷോപ്പിംഗ് സീസണായ ദീപാവലി കാലത്തെ വില്‍പ്പനയേക്കാള്‍ കൂടുതലാണിത്. ഫ്ലിപ്പ്കാര്‍ട്ടിന്റെ സോഷ്യല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഷോപ്പ്സിയും ആദ്യ ഹോളി സീസണില്‍ നേട്ടമുണ്ടാക്കി. കളറുകളുടെ വില്‍പ്പനയില്‍ അഞ്ചിരട്ടിയോളം വര്‍ധനവാണ് ഈ…
Read Moreക്രിസ്മസിനെ വരവേറ്റ് ബെംഗളൂരു.
ബെംഗളൂരു: തുടർച്ചയായി രണ്ടാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ നഗരത്തിലെ ഹൗസ് പാർട്ടികൾക്കും അടുത്തിടപഴകലുകൾക്കും മാത്രമായി പരിമിതപെട്ടു എങ്കിലും, ക്രിസ്മസിനെ വരവേൽക്കുന്നതിനായി വെള്ളിയാഴ്ച വൈകുന്നേരം തന്നെ നഗരത്തിലുടനീളമുള്ള പള്ളികൾ വർണ്ണാഭമായ വിളക്കുകൾ, നേറ്റിവിറ്റി സെറ്റുകൾ, അലങ്കാര വൃക്ഷങ്ങൾ എന്നിവയാൽ അലങ്കരിച്ചിരിന്നു. ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക, ഫ്രേസർ ടൗണിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രൽ, ബ്രിഗേഡ് റോഡിലെ സെന്റ് പാട്രിക്സ് ചർച്ച്, സെന്റ് മാർക്‌സ് കത്തീഡ്രൽ, ചാമരാജ്പേട്ട സെന്റ് ജോസ്പേസ് ചർച്ച്, സെന്റ് ജോൺസ് ചർച്ച് തുടങ്ങിയ പ്രമുഖ ദേവാലയങ്ങൾ കുറേ ദിവസങ്ങളായി ക്രിസ്മസ്സിനെ വരവേൽക്കാനുള്ള…
Read Moreഉദ്യാന നഗരിയെ വർണ്ണാഭമാക്കി രാജ്യോൽസവ ചടങ്ങ്
ബെംഗളുരു: 63ാ മത് രാജ്യോത്സവ ചടങ്ങുകൾ കെങ്കേമമാക്കി ജനങ്ങൾ. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കണ്ഠീരവ സ്റ്റേഡിയത്തിൽ ആസ്വാദകർക്ക് നവ്യാനുഭവമായി നാടൻ കലാ രൂപങ്ങൾ. . നഗര വീഥികളിലെങ്ങും ചുവപ്പും മഞ്ഞയും കലർന്ന പതാകയുമായി നഗര വീഥികളും വാഹനങ്ങളും അലങ്കരിച്ചും മധുരം നൽകിയുമാണ് കന്നഡ അനുകൂല സംഘടനകൾ പ്രകടനം നടത്തിയത്.
Read More