ക്രിസ്മസിനെ വരവേറ്റ് ബെംഗളൂരു.

ബെംഗളൂരു: തുടർച്ചയായി രണ്ടാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ നഗരത്തിലെ ഹൗസ് പാർട്ടികൾക്കും അടുത്തിടപഴകലുകൾക്കും മാത്രമായി പരിമിതപെട്ടു എങ്കിലും, ക്രിസ്മസിനെ വരവേൽക്കുന്നതിനായി വെള്ളിയാഴ്ച വൈകുന്നേരം തന്നെ നഗരത്തിലുടനീളമുള്ള പള്ളികൾ വർണ്ണാഭമായ വിളക്കുകൾ, നേറ്റിവിറ്റി സെറ്റുകൾ, അലങ്കാര വൃക്ഷങ്ങൾ എന്നിവയാൽ അലങ്കരിച്ചിരിന്നു.

ശിവാജിനഗർ സെന്റ് മേരീസ് ബസിലിക്ക, ഫ്രേസർ ടൗണിലെ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രൽ, ബ്രിഗേഡ് റോഡിലെ സെന്റ് പാട്രിക്സ് ചർച്ച്, സെന്റ് മാർക്‌സ് കത്തീഡ്രൽ, ചാമരാജ്പേട്ട സെന്റ് ജോസ്പേസ് ചർച്ച്, സെന്റ് ജോൺസ് ചർച്ച് തുടങ്ങിയ പ്രമുഖ ദേവാലയങ്ങൾ കുറേ ദിവസങ്ങളായി ക്രിസ്മസ്സിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു.

Christmas celebration church
Christmas celebration church

അതിന്റെ ഭാഗമെന്നോണം പ്രിംറോസ് റോഡിൽ, മാർത്തോമ്മാ സുറിയാനി സഭ അതിന്റെ 25 അടി ക്രിസ്മസ്
ട്രീക്ക്  പുനരുപയോഗിക്കാവുന്ന വസ്തുക്കൾ മാത്രമാണ് ഉപയോഗിച്ചത്.

ക്രിസ്മസ് കുർബാനയ്‌ക്കൊപ്പം ശനിയാഴ്ച മുഴുവൻ പ്രത്യേക പ്രാർത്ഥനകൾക്കും സമൂഹം സജ്ജമാണ്. ക്രിസ്മസിനു ദിവസങ്ങൾ മുന്നേ തന്നെ ആളുകൾ അലങ്കാര സാമഗ്രികൾ വാങ്ങാൻ തുടങ്ങിയതോടെ കഴിഞ്ഞ ഒരാഴ്ചയായി മാർക്കറ്റ് പരിസരങ്ങളിൽ തിരക്ക് അനുഭവപെട്ടിരുന്നു. കൂടതെ സന്ദർശകരെ ആകർഷിക്കുന്നതിനായി നിരവധി മാളുകളിൽ ക്രിസ്മസ് ട്രീകളും മറ്റ് അലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us