ക്ഷേത്രോത്സവത്തിൽ മുസ്ലിം വ്യാപാരികൾക്കുള്ള വിലക്ക് എതിർത്ത എംഎൽഎ പുറത്ത്

ബെംഗളൂരു:ക്ഷേത്രോത്സവങ്ങളിലും മറ്റു പരിപാടികളിലും മുസ്ലിം വ്യാപാരികള്‍ക്ക് വിലക്ക് ഏര്‍പെടുത്തുന്നത് എതിര്‍ത്ത ബെല്‍ഗാം മണ്ഡലം എംഎല്‍എ അനില്‍ എസ് ബനകെക്ക് ബിജെപി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം. അദ്ദേഹത്തിന്റെ അനുയായികള്‍ ബുധനാഴ്ച ബെളഗാവി റാണി ചെന്നമ്മ സര്‍കിളില്‍ സമ്മേളിച്ച്‌ പാർട്ടി നേതൃത്വത്തിന് എതിരെ മുദ്രാവാക്യം മുഴക്കി. രോഗാതുര മനസുകള്‍ക്ക് വഴങ്ങി വികസന വിധാതാവായ എംഎല്‍എയെ തഴഞ്ഞതിന് എതിരെയാണ് പ്രതിഷേധം എന്ന് അവര്‍ പറഞ്ഞു. ക്ഷേത്രം ഉത്സവ പരിസരത്ത് മുസ്ലിംകള്‍ ഉള്‍പെടെ ഹിന്ദു ഇതര കച്ചവടക്കാര്‍ക്ക് വിലക്കുമായി തീവ്രഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നപ്പോള്‍ അനില്‍ ബെനകെ കടുത്ത ഭാഷയില്‍…

Read More

രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി 

ബെംഗളൂരു: 189 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയ്ക്ക് ശേഷം ബിജെപി ബുധനാഴ്ച 23 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക പുറത്തിറക്കി. അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ചന്നഗിരി ദേശീയ മാടൽ വിരൂപാക്ഷപ്പ പുറമേ ഏഴു സിറ്റിങ് എംഎൽഎ മാർക്കാണ് ഇത്തവണ പാർട്ടി ടിക്കറ്റ് നിഷേധിച്ചത്. രണ്ടാം പട്ടികയിൽ രണ്ട് വനിതകളാണുള്ളത്. ഈ പട്ടികയോടെ 224 സീറ്റുകളിൽ 212 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ബാക്കി 12 പേരുടെ അന്തിമ പട്ടിക വെള്ളിയാഴ്ച പുറത്തിറക്കിയേക്കുമെന്നാണ് സൂചന.

Read More
Click Here to Follow Us