മൂന്ന് ദിവസത്തെ സംസ്ഥാന സന്ദർശനം റദ്ദാക്കി ഉപരാഷ്ട്രപതി ധങ്കർ

vice president Jagdeep Dhankar

ബെംഗളൂരു: ജനുവരി 15 ന് ചിക്കബല്ലാപുരയിൽ ഇഷ ഫൗണ്ടേഷന്റെ 112 അടി “ആദിയോഗി” പ്രതിമ അനാച്ഛാദനം ചെയ്യുന്നതുൾപ്പെടെയുള്ള മൂന്ന് ദിവസത്തെ കർണാടക സന്ദർശനം വൈസ് പ്രസിഡന്റ് ജഗ്ദീപ് ധങ്കർ റദ്ദാക്കി. ജനുവരി 14-ന് എത്തേണ്ടതും ജനുവരി 16-ന് തിരികെ പുറപ്പെടേണ്ടതും ആയിരുന്നു ധനകർ. വെള്ളിയാഴ്ച സംസ്ഥാന സർക്കാരിന്റെ കമ്മ്യൂണിക് പ്രകാരം ധനകറിന്റെ സന്ദർശനം റദ്ദാക്കി എന്നറിയിക്കുകയായിരുന്നു. ആദിയോഗി പ്രതിമ ഉപരാഷ്ട്രപതി അനാച്ഛാദനം ചെയ്യുന്നതിനു പുറമേ, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐഐഎം) പുതിയ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് സെന്ററിന്റെ (എംഡിസി) ഉദ്ഘാടനവും നിശ്ചയിച്ചിരുന്നു. ചിക്കബെല്ലാപുര…

Read More

വാരാന്ത്യത്തിന്റെ അവസാന നിമിഷം 47 ട്രെയിനുകൾ റദ്ദാക്കി.

ബെംഗളൂരു: ശനി, ഞായർ ദിവസങ്ങളിലായി ആകെ 47 യാത്രാ ട്രെയിനുകൾ റെയിൽവേ റദ്ദാക്കുകയും വെള്ളിയാഴ്ച രാത്രി വൈകി ആശയവിനിമയത്തിൽ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തു, ആയിരക്കണക്കിന് ആളുകളുടെ യാത്രാ പദ്ധതികളോടുള്ള ഈ അവഗണന വ്യാപകമായ വിമർശനത്തിന് ഇടയാക്കി. റദ്ദാക്കിയ ട്രെയിനുകളിൽ ഭൂരിഭാഗവും ബെംഗളൂരുവിനും സബർബൻ പ്രദേശങ്ങൾക്കും ഇടയിൽ ഓടുന്ന ട്രെയിനുകളാണ്. ധർമ്മവാരം, ജലാർപേട്ട, മാരിക്കുപ്പം, തുമകുരു, രാമനഗരം, കുപ്പം, ബംഗാർപേട്ട്, കൂടാതെ വൈറ്റ്ഫീൽഡ് പോലുള്ള നഗര പ്രാന്തപ്രദേശങ്ങളിലേകുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. മറ്റിടങ്ങളിൽ, തുമകുരു-ശിവമൊഗ്ഗ എക്‌സ്‌പ്രസ്, ഹുബലി-അർസികെരെ, ചാമരാജനഗർ-മൈസൂർ, ഹൊസപേട്ട-ഹുബ്ബാലി, ഹുബ്ബള്ളി-സോലാപൂർ തുടങ്ങിയ റൂട്ടുകളിലെ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.…

Read More

മുന്നറിയിപ്പിനെ തുടർന്ന് പള്ളിയിലെ പരിപാടി റദ്ദാക്കി

ബെംഗളൂരു: കിംഗ് ഓഫ് കിംഗ്സ് ചർച്ച് നഗരത്തിലെ വാൽമീകി ഭവനിൽ സംഘടിപ്പിച്ച ദ്വിദിന ‘സുവാർത്തേ ഉജ്ജീവ മഹാസഭ’ പരിപാടിയുടെ രണ്ടാം ദിവസമായ ഇന്നലെ പരിപാടി റദ്ദാക്കി. ‘സുവാർത്തേ ഉജ്ജീവ മഹാസഭ’ പരിപാടിക്കായി തിങ്കളാഴ്ചയും ചൊവ്വാഴ്ച വൈകുന്നേരവും രണ്ട് മണിക്കൂറാണ് കിംഗ് ഓഫ് കിംഗ്സ് ചർച്ച് ഭവൻ ബുക്ക് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ്ദൾ, ശ്രീരാമസേന അംഗങ്ങൾ ഭവനിലെത്തി പരിപാടി റദ്ദാക്കണമെന്ന് സംഘാടകർക്ക് മുന്നറിയിപ്പ് നൽകി. സംഘാടകർ അവരെ ബോധ്യപ്പെടുത്തിയതോടെ അംഗങ്ങൾ വഴങ്ങുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്ചത്തെ പരിപാടി റദ്ദാക്കുന്നതായ് മുന്നറിയിപ്പ് നൽകിയതിന് ശേഷമാണ്…

Read More

മുനവ്വർ ഫറൂഖിയ്ക്ക് ശേഷം, ഭീഷണിയുടെ പേരിൽ കുനാൽ കമ്രയും ബെംഗളൂരുവിൽ പരിപാടികൾ റദ്ദാക്കി.

KUNAL KAMRA

ബെംഗളുരു: സംഘപരിവാർ ഭീഷണിപ്പെടുത്തിയെന്നാരോപിച് ബെംഗളുരു നഗരത്തിൽ 20 ദിവസങ്ങളിലായി താൻ നടത്താനിരുന്ന ​തന്റെ ഷോകൾ റദ്ദാക്കിയതായി ഹാസ്യനടൻ കുനാൽ കമ്ര അറിയിച്ചു. ഡിസംബർ 1 നും 19 നും ഇടയിൽ ഒന്നിലധികം ദിവസങ്ങളിൽ ബെംഗളൂരു ജെപി നഗറിലെ വേദിയിൽ ‘കുനാൽ കമ്ര ലൈവ്’ എന്ന പേരിൽ ഒരു ഷോ അവതരിപ്പിക്കാൻ കമ്ര സജ്ജീകരിച്ചിരുന്ന. എന്നാൽ താൻ പരിപാടി നടത്തിയാൽ നടന്ന സ്ഥലം എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ടി വരുമെന്ന് വേദികളുടെ ഉടമകൾക്ക് ഭീഷണി ലഭിച്ചതായും നിരവധിപ്പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയങ്ങളിൽപ്പോലും ആകെ 45 പേർക്ക് ഇരിക്കാനുള്ള അനുമതി പൊലീസ്…

Read More

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പരീക്ഷകൾ റദ്ദാക്കി.

ബെം​ഗളുരു; ബെം​ഗളുരുവിൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്താനിരുന്ന ചില പരീക്ഷകൾ റദ്ദാക്കി, ബാച്ച്‌ലർ ഓഫ് ടെക്‌നോളജി രണ്ട്, നാല്, ആറ് സെമസ്റ്റർ വിദ്യാർഥികളുടെയും മാസ്റ്റർ ഓഫ് ടെക്‌നോളജി, കംപ്യൂട്ടർ സയൻസ് രണ്ടാം സെമസ്റ്റർ വിദ്യാർഥികളുടെയും പരീക്ഷകളാണ് മാറ്റി വച്ചതായി അധികൃതർ വ്യക്തമാക്കിയത്. എന്നാൽ പരീക്ഷയുടെ മാർക്ക് നിർണയിക്കുന്ന കാര്യത്തിൽ സർവകലാശാലാ മാനദണ്ഡങ്ങളനുസരിച്ച് തീരുമാനമെടുക്കുമെന്ന് സ്ഥാപനത്തിന്റെ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ഉഡുപ്പിയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ കീഴിലുള്ള സ്ഥാപനമാണ് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, പക്ഷേ ഇതേ സ്ഥാപനത്തിനുകീഴിലുള്ള മണിപ്പാൽ സ്കൂൾ…

Read More
Click Here to Follow Us