പോലീസ് പക്ഷപാതം കാണിക്കുന്നു; സി ഡി വിവാദത്തിലെ പരാതിക്കാരി പോലീസിനെതിരെ.

ബെംഗളൂരു: ബിജെപി എം‌എൽ‌എയും മുൻ മന്ത്രിയുമായ രമേശ് ജാർക്കിഹോളി ഉൾപ്പെട്ടതായി പറയുന്ന ലൈംഗിക വീഡിയോയിലെ യുവതി, പോലീസ് പക്ഷപാതം കാണിക്കുന്നതായി ആരോപിച്ചു. യുവതി ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്തിന് അയച്ച കത്തിൽ പാരാതിക്കാരിയായ തന്നെ പലതവണ ചോദ്യം  ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതിയെ ഒരു തവണ മാത്രമേ ചോദ്യം ചെയ്തിട്ടുള്ളൂവെന്നും, അതും മൂന്ന്മണിക്കൂർ മാത്രമാണെന്നും പറയുന്നു. ” ഇത് മുഴുവൻ കണ്ടതിന് ശേഷം, ഞാൻ ഇരയാണോ പ്രതിയാണോ എന്ന് എനിക്ക് സംശയമുണ്ട്, ” എന്ന് യുവതി കത്തിൽ  പറഞ്ഞു. പ്രസ്തുത കത്ത്  സോഷ്യൽ മീഡിയയിൽ പിന്നീട് പരസ്യപ്പെടുത്തിയിട്ടുണ്ട്. മൂന്ന്…

Read More

സി.ഡി.വിവാദത്തിലെ പാരാതിക്കാരിയായ സ്ത്രീ കോടതിയിൽ ഹാജരായി

ബെംഗളൂരു: കർണാടക മുൻ മന്ത്രി രമേശ് ജർകിഹോളി ഉൾപ്പെട്ട  സി ഡി വിവാദത്തിൽ  ഒരു പ്രധാന വഴിത്തിരിവുണ്ടായിരിക്കുന്നു. പ്രസ്തുത വീഡിയോയിലെ സ്ത്രീ (പരാതിക്കാരി) ചൊവ്വാഴ്ച ബെംഗളൂരുവിൽ ചീഫ്മെട്രോപൊളിറ്റൻ കോടതി മുമ്പാകെ ഹാജരായി മൊഴി നൽകി. കോഡ് ഓഫ് ക്രിമിനൽ പ്രൊസീജേർസ്  (സിആർ‌പി‌സി) സെക്ടർ 164 പ്രകാരം മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയതായി പാരാതിക്കാരിയുടെ അഭിഭാഷകൻ കെ എൻ ജഗദീഷ് കുമാർ പറഞ്ഞു. പ്രസ്തുത കേസ് അന്യോഷിക്കുന്ന  സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിൽ (എസ്‌ഐടി) യുവതിക്ക് പൂർണമായ വിശ്വാസം ഇല്ല എന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ  നേരത്തെ സമർപ്പിച്ച പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.…

Read More
Click Here to Follow Us