107 രൂപയ്ക്ക് 35 ദിവസത്തെ പ്ലാൻ അവതരിപ്പിച്ച് ബിഎസ്എൻഎൽ 

ന്യൂഡല്‍ഹി: അടുത്തിടെ സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്ക് വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്ലിലേക്ക് സ്വിച്ച് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. എയര്‍ടെല്‍, ജിയോ, വിഐ എന്നിവ റീച്ചാര്‍ജ് പ്ലാനില്‍ ശരാശരി 15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇത് അവസരമായി കണ്ട് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ചെലവ് കുറച്ച് റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് വരികയാണ് ബിഎസ്എന്‍എല്‍. അടുത്തിടെ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച റീച്ചാര്‍ജ് പ്ലാനാണ് 107 രൂപ പ്ലാന്‍. മറ്റു കമ്പനികളുടെ സമാനമായ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് കുറവാണ് ഇതിന് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.…

Read More

ബിഎസ്എൻഎൽ സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താവിന് 30000 രൂപ നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ

ബെംഗളൂരു: ബിബിഎംപി ഏറ്റെടുത്ത സ്മാർട്ട് സിറ്റി പദ്ധതിയിൽ ഭൂഗർഭ കേബിൾ തകരാറിലായതോടെ ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ് സേവനങ്ങൾ തടസ്സപ്പെട്ടതിനെത്തുടർന്ന് ബിഎസ്‌എൻഎൽ ഉപഭോക്താവിന് 30,000 രൂപ നൽകി. മൂന്നാം അഡീഷണൽ ബെംഗളൂരു അർബൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ബിഎസ്എൻഎല്ലിന് സേവനത്തിലെ പോരായ്മയ്ക്ക് 15,000 രൂപയും സേവനങ്ങൾ തടസ്സപ്പെട്ടതിനെത്തുടർന്ന് അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടിനു 10,000 രൂപയും ശിവാജിനഗർ നിവാസിയായ വി ചന്ദ്രകാന്തന് വ്യവഹാരച്ചെലവായി 5,000 രൂപയും നൽകണമെന്ന് നിർദ്ദേശിച്ചു. ബിബിഎംപിയോ ബിഡബ്ല്യുഎസ്എസ്ബിയോ ബെസ്‌കോമോ ഗെയിലോ പൊതുവികസന പ്രവർത്തനങ്ങൾ നടത്തുമ്പോഴെല്ലാം സേവനങ്ങൾ തടസ്സപ്പെടുന്നതായി പ്രസിഡന്റ് കെ.ശിവരാമ, അംഗങ്ങളായ…

Read More

കർണാടകയിലെ ആദ്യ വൈഫൈ ഗ്രാമം രാമനഹള്ളി

ബെംഗളൂരു: കർണാടകയിലെ ആദ്യ വൈഫൈ ഗ്രാമം മൈസൂരിലെ രാമനഹള്ളി. ഗ്രാമത്തിൽ മൊബൈൽ കവറേജ് കിട്ടാത്തതു സംബന്ധിച്ച പരാതിയെ തുടർന്നാണ് ഗ്രാമവികസന വകുപ്പുമായി സഹകരിച്ച്  വൈഫൈ സൗകര്യം ഒരുക്കിയത്. ബി എസ് എൻ എൽ കർണാടകയാണ് ഇന്റർനെറ്റ്‌ സൗകര്യം ഏർപ്പെടുത്തിയത്. ഗ്രാമങ്ങളിലെ വിവിധ ഇടങ്ങളിൽ ആയി 32 ആക്സസ് പോയിന്റുകളാണ് സ്ഥാപിച്ചത്. ഇന്റർനെറ്റ്‌ ലഭ്യത കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കർണാടകയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കുമെന്ന് ബി എസ് എൻ എൽ ജനറൽ മേനേജർ ദേവേഷ് കുമാർ പറഞ്ഞു.

Read More
Click Here to Follow Us