ബെംഗളൂരു : ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബസുകൾക്ക് പ്രത്യേക പാത എന്ന ആശയത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പൊതുജനാഭിപ്രായം തേടാൻ ബെംഗളൂരു മെട്രോ പൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി). അഞ്ചു വർഷം മുൻപ് റോഡുകളിൽ ബസുകൾക്കായി പ്രത്യേക പാതയൊരുക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടന്നിരുന്നെങ്കിലും നടപ്പിലാക്കാൻ കഴിഞ്ഞില്ല ഈ സാഹചര്യത്തിലാണ് പൊതുജനങ്ങളുടെ അഭിപ്രായം ആരായാൻ ബിഎംടിസി തീരുമാനിച്ചത്. നാലുവരിയുള്ള പാതകളിലാണ് ആദ്യഘട്ടത്തിൽ പ്രത്യേക പാത നടപ്പിലാക്കുക, ഔട്ടർ റിംഗ് റോഡിനാണ് ആദ്യ പരിഗണന.ഡയറക്ടറേറ്റ് ഓഫ് അർബൻ ലാന്റ് ട്രാൻസ്പോർട്ട്, ബെംഗളൂരു ട്രാഫിക് പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.…
Read More