ബെംഗളൂരു: പുതുതായി നിർമ്മിച്ച റോഡ് തകർന്നതിൽ പ്രതിഷേധവുമായി എത്തിയ ഗ്രാമീണരുടെ കല്ലെറിൽ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയർക്ക് ഗുരുതരമായി പരിക്കേറ്റു. കസവനഹള്ളി ഗ്രാമത്തിൽ മോശം റോഡ് പണി പരിശോധിക്കാൻ ഗ്രാമത്തിലെത്തിയ ഉദ്യോഗസ്ഥനെയാണ് കഴിഞ്ഞ ദിവസം നാട്ടുകാർ ആക്രമിച്ചത്. പരിക്കേറ്റ എഞ്ചിനീയറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ദൊഡ്ഡ സിദ്ധവനഹള്ളി പഞ്ചായത്തിന് കീഴിലുള്ള കസവനഹള്ളി ഗ്രാമത്തിലെ റോഡ് നിർമാണ ജോലികൾ പരിശോധിക്കുന്നതിനിടെ ചിത്രദുർഗയിലെ പ്രധാനമന്ത്രി ഗ്രാമസഡക് യോജനയിലെ അസിസ്റ്റന്റ് എഞ്ചിനീയർ നാഗരാജിനെ നാട്ടുകാർ വാക്ക് തർക്കത്തിനിടെ കല്ലുകൊണ്ട് തലയ്ക്കടിച്ചത്. നമ്മ ഗ്രാമ…
Read More