ബെംഗളൂരു : യാത്രക്കാരുടെ ടിക്കറ്റ് രഹിത യാത്ര കണ്ടെത്തുന്നതിന് ബാംഗ്ലൂർ മെട്രോപൊളിറ്റിൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ചെക്കിംഗ് സ്റ്റാഫ് ബാംഗ്ലൂർ സിറ്റിയിലും പരിസരത്തും സർവീസ് നടത്തുന്ന ബസുകളുടെ പരിശോധന ഊർജ്ജിതമാക്കി. സെപ്റ്റംബർ -2021 മാസത്തിൽ 15,576 ട്രിപ്പുകൾ പരിശോധിക്കുകയും 2209 ടിക്കറ്റില്ലാത്ത യാത്രക്കാർക്ക് 3,45,660 രൂപ പിഴ ഈടാക്കുകയും ,കണ്ടക്ടറുടെ ഡ്യൂട്ടിയിൽ നിന്ന് വീഴ്ച വരുത്തിയതിന് 1455 കേസുകൾ രജിസ്റ്റർ ചെയ്തു എന്ന് ബിഎംടിസി പ്രസ് റിലീസിൽ പറയുന്നു. മേൽപ്പറഞ്ഞ കാലയളവിൽ,കെഎംവി ചട്ടങ്ങൾ 94 ആർ/ഡബ്ല്യു സെക്ഷൻ 177 എംവി ആക്ട് 1988 പ്രകാരം ചെക്കിങ്ങിൽ…
Read MoreTag: BMTC
വിദ്യാർഥികൾക്ക് യാത്ര സുഗമമാക്കാൻ 100 പുതിയ ബസുമായി ബിഎംടിസി
ബെംഗളുരു; കോവിഡ് കേസുകൾ കുറഞ്ഞ് കോളേജുകളും സ്കൂളുകളും തുറന്നതോടെ 100 ബസുകൾ കൂടി സർവ്വീസ് ആരംഭിക്കുമെന്ന് ബിഎംടിസി അറിയിച്ചു. കോവിഡിന് മുൻപുണ്ടായിരുന്ന സർവ്വീസുകളാണ് പുനരാരംഭിയ്ക്കുന്നത്. ഏറെനേരം ബസ് കാത്ത് വിദ്യാർഥികൾ നിൽക്കേണ്ടി വരുന്നതായുള്ള പരാതികൾ ലഭിച്ചിരുന്നു. 6500 ബസുകൾ കോവിഡിന് മുൻപ് ബിഎംടിസി പ്രതിദിനം നടത്തിയിരുന്നെങ്കിൽ ഇന്നത് 4953 ബസുകളായി ചുരുക്കിയിരുന്നു.
Read Moreവിദ്യാർഥികളുടെ യാത്രാ സൗകര്യം; 100 ബസുകൾ കൂടി നിരത്തിലിറക്കുമെന്ന് ബിഎംടിസി
ബെംഗളുരു; നഗരത്തിൽ സർവ്വീസ് നടത്തുന്നതിനായി തിങ്കളാഴ്ച്ച മുതൽ 100 ബസുകൾ കൂടി ഇറക്കുമെന്ന് അറിയിച്ച് ബിഎംടിസി. 6-12 ക്ലാസുകൾ പൂർണ്ണമായും ഹാജർ നിലയോടെ പ്രവർത്തിച്ചു തുടങ്ങിയതോടെ സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണവും വർധിച്ചു. ഇതോടെയാണ് വിദ്യാർഥികളിൽ ഭൂരിഭാഗവും ആശ്രയിക്കുന്ന ബിഎംടിസി ബസുകൾ 100 എണ്ണം കൂടി നിരത്തിലിറക്കാനുള്ള തീരുമാനം എടുത്തത്. 4953 ബസുകളാണ് നിലവിൽ വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ സർവ്വീസ് നടത്തുന്നത്.
Read Moreകന്നഡ രാജ്യോത്സവ ദിനത്തിൽ ആദ്യ ഇലക്ട്രിക് ബസ് പുറത്തിറക്കും ; ബിഎംടിസി
ബെംഗളുരു; ഈ വരുന്ന കന്നഡ രാജ്യോത്സവ ദനത്തിൽ ഇലക്ടിക് ബസ് നിരത്തിലിറക്കുമെന്ന് ബിഎംടിസി വ്യക്തമാക്കി. ഉത്തർ പ്രദേശിൽ നിന്നുള്ള ജെബിഎം എന്ന കമ്പനിയുടെ ബസാണ് സർവ്വീസ് നടത്തുക. കെങ്കേരി മെട്രോ സ്റ്റേഷനിൽ നിന്നുള്ള ഫീഡർ സർവ്വീസായാണ് ആദ്യം സർവ്വീസ് നടത്തുക. ഈ വർഷം അവസാനമാകുന്നതോടെ 90 ഇലക്ട്രിക് ബസുകൾ പുറത്തിറക്കാനാണ് ബിഎംടിസി ലക്ഷ്യമിടുന്നത്. 2014 ലാണ് വൈദ്യുത ബസുകൾ നിരത്തിലിറക്കാൻ ബിഎംടിസി പദ്ധതിയിട്ടത്. കന്നഡ രാജ്യോത്സവമായ നവംബർ ഒന്നിനാണ് ആദ്യ ബസ് നിരത്തിലിറങ്ങുക.
Read Moreസ്വയം പ്രതിരോധം; ബി.എം.ടി.സി വനിതാ ജീവനക്കാർക്ക് പരിശീലനം
ബെംഗളുരു; ബി.എം.ടി.സിയുടെ പുതിയ പദ്ധതി ശ്രദ്ധ നേടുന്നു, വനിതാ ജീവനക്കാർക്ക് സ്വയം പ്രതിരോധത്തിനായുള്ള പരിശീലനമാണ് നൽകി വരുന്നത്. ശാരീരിക ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിനൊപ്പം തന്നെ വ്യക്തിത്വ വികസന ക്ലാസുകളും ഇവർക്ക് നൽകം. ബിഎംടിസിക്ക് 3000 ത്തോളം വരുന്ന വനിതാ ജീവനക്കാരുണ്ടെന്നാണ് കണക്ക്. കണ്ടക്ടർമാർ , ഓഫീസ് ജീവനക്കാർ, വർക്ക് ഷോപ്പ് ജീവനക്കാർ എന്നിവരെയെല്ലാം പരിശീലനത്തിനായി ഉൾപ്പെടുത്തും. 1 വർഷത്തിനുള്ളിൽ എല്ലാ വനിതാ ജീവനക്കാർക്കും പരിശീലനം ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം.
Read Moreബിഎംടിസി ഡിപ്പോകളിൽ ഇനി സോളാർ പ്ലാന്റുകളും
ബെംഗളുരു; ബിഎംടിസി ഡിപ്പോകളിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നു. സുമനഹള്ളി, കല്യാൺ നഗർ ഡിപ്പോകളിലാണ് ബെസ്കോമിന്റെ പ്ലാൻുകൾ സ്ഥാപിയ്ച്ചത്. 49 കിലോവാട്ട് ശേഷിയുള്ള പ്ലാന്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. പ്രതിമാസം 1.7 കോടി രൂപയാണ് വൈദ്യുതി നിരക്കായി ബിഎംടിസി ബെസ്കോമിന് നൽകുന്നത്. ശാന്തി നഗർ ഡിപ്പോയാണ് കൂടുതൽ വൈദ്യുതി നിരക്ക് നൽകുന്നത്. കൂടാതെ ബെസ്കോമിന് പുറമെ കർണ്ണാടക ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷൻ, കർണ്ണാടക റിന്യൂവബിൾ, എനർജി ഡവലപ്പ്മെന്റ് ലിമിറ്റഡ്, എന്നിവയുടെയും സഹകരണത്തോടെയാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ആവശ്യത്തിന് ശേഷമുള്ള വൈദ്യുതി ബെസ്കോം ഗ്രിഡില്ലേക്ക് കൈമാറാൻ സാധിക്കും. കൂടുതൽ ഡിപ്പോകളിലേക്ക് പദ്ധതി…
Read Moreബിഎംടിസി- ഇ ഫീഡർ ബസ്; ആദ്യ ബസ് ഇന്നെത്തും
ബെംഗളുരു; കരാർ അടിസ്ഥാനത്തിൽ ഇറക്കുന്ന ഇലക്ട്രിക് ബസുകളിൽ ആദ്യത്തേത് ഇന്ന് ബെംഗളുരുവിലെത്തും. ബെംഗളുരു സ്മാർട്ട് സിറ്റി പദ്ധതിയിൽ പെടുത്തി 90 നോൺ എസി ഇ ബസുകൾ ഇറക്കാൻ എൻടിപിസി വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനാണ് കരാർ ലഭിച്ചത്.. പരീക്ഷണ സർവ്വീസിനുള്ള ബസാണ് ഇന്നെത്തുന്നത്. 9 മീറ്റർ നീളമുള്ള ബസിൽ 30- 35 പേർക്ക് ഇരുന്ന് യാത്ര ചെയ്യാനാകും. മിനി ബസ് ആയതിനാൽ ഇടറോഡുകളിലൂടെയും സർവ്വീസ് നടത്താനാകും. പരീക്ഷണ സർവ്വീസ് വിജയകരമായി മാറിയാൽ വർഷാവസാനത്തോടെ ഘട്ടം ഘട്ടമായി ബാക്കി ഇ ബസുകളും ഇറക്കും. ഡ്രൈവറെയും കരാർ…
Read Moreവിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കി ബി.എം.ടി.സി
ബെംഗളൂരു: നഗരത്തിലെ ആറാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര ഒരുക്കി ബംഗളുരു മെട്രോ പൊളിറ്റിൻ ട്രാൻസ്‌പോർട് കോർപറേഷൻ (ബി.എം.ടി.സി). കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്കുണ്ടായിരുന്ന ഓൺലൈൻ ക്ലാസുകൾക്കുശേഷം വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും മടങ്ങാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ബി.എം.ടി.സി ഇങ്ങനെ ഒരുത്തരവിറക്കിയത്. ആറാം തരം മുതൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാർത്ഥികൾക്കും അതോടൊപ്പം ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾക്കും കഴിഞ്ഞ കൊല്ലം നൽകിയ ബസ് പാസ് ഉപയോഗിച്ച് സൗജന്യമായി ഇക്കൊല്ലവും യാത്ര ചെയ്യാം. ബസ് പാസ് ഇല്ലാത്ത വിദ്യാർത്ഥികൾക്ക് സ്കൂൾ ഫീസ് അടച്ച റെസിപ്റ്റ് അല്ലെങ്കിൽ സ്കൂൾ…
Read Moreനഗരത്തിലെ കോളേജ് വിദ്യാർത്ഥികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകി ബി.എം.ടി.സി
ബെംഗളൂരു: നഗരത്തിലെ വിദ്യാർത്ഥികളുടെ അഭ്യർത്ഥന മുൻനിർത്തി, ബി.എം.ടി.സി ബസ്സുകളിൽ യാത്ര ചെയ്യാൻ വിദ്യാർത്ഥികൾക്ക് പ്രതേക കണ്സെഷൻ പാസുകൾ നൽകുന്നു. ഓരോ വിദ്യാർത്ഥികളുടെയും വീടിനടുത്തുള്ള ബസ്‌സ്റ്റോപ് മുതൽ അവർ പഠിക്കുന്ന കോളേജുകൾ വരെയുള്ള യാത്രക്കാണ് കണ്സെഷൻ. അതോടൊപ്പം ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്ത ബിരുദം , പ്രൊഫഷണൽ കോഴ്സുകൾ, മെഡിക്കൽ വിദ്യാർത്ഥികൾ, സായാഹ്‌ന കോളേജ് വിദ്യാർത്ഥികൾ എന്നീ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കുള്ള പരീക്ഷകളും ക്ലാസ്സുകളും സെപ്തംബർ അവസാനം വരെ നീട്ടിയതിനാൽ നിലവിലുള്ള പാസുകളുടെ കാലാവധി സെപ്തംബർ മാസം അവസാനം വരെ നീട്ടി നൽകുന്നതാണ്.
Read Moreടിക്കറ്റ് ഇല്ലാതെയുള്ള യാത്ര, പിഴയിനത്തിൽ ഈടാക്കിയത് 2.67 ലക്ഷം ; ബി.എം.ടി.സി
ബെംഗളൂരു: ബെംഗളൂരു മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ( ബി.എം.ടി.സി.) ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തവരിൽ നിന്ന് ഈ കൊല്ലം പിഴയിനത്തിൽ മാത്രം ജൂലായ് 31 വരെ ഈടാക്കിയത് 2.67 ലക്ഷം രൂപ. മൊത്തം 17,799 ട്രിപ്പുകളിൽ നടത്തിയ പരിശോധനകളിൽ നിന്നുമാണ് ഈ തുക ഫൈൻ ഇനത്തിൽ സമാഹരിച്ചതെന്നു ബി.എം.ടി.സി അധികൃതർ അറിയിച്ചു. 1704 യാത്രക്കാരെയാണ് ടിക്കറ്റില്ലാതെ പിടികൂടിയത്. സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്രചെയ്തവരുടെ കയ്യിൽ നിന്ന് പിഴയീടാക്കിയ തുകയും ഇതിൽ ഉൾപ്പെടുന്നു. ഇനിയും കർശന പരിശോധന തുടരുമെന്ന് ബി.എം.ടി.സി അധികൃതർ അറിയിച്ചു.കോവിഡ് സാഹചര്യത്തിൽ കനത്ത…
Read More