ബെംഗളൂരു: പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ തിരക്കേറിയ മഡിവാള ജംക്ഷനിലും മറ്റും പാതയോരത്ത് നിർത്തിയിടുന്നത് കനത്ത ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നതായി പരാതി. മഡിവാള ജംക്ഷനിലെ ട്രാഫിക് പൊലീസ് സ്റ്റേഷനു സമീപമാണ് വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ പാതയോരത്ത് കൂട്ടിയിട്ടിരിക്കുന്നത്. കേരളത്തിൽ നിന്നുൾപ്പെടെ സംസ്ഥാനാന്തര ബസുകൾ എത്തുന്ന തിരക്കേറിയ ജംക്ഷനാണിത്. സ്റ്റേഷൻ വളപ്പിൽ വേണ്ടത്ര സ്ഥലം ഇല്ലാത്തതിനാലാണു പിടിച്ചെടുത്ത വാഹനങ്ങൾ ഇത്തരത്തിൽ പാർക്ക് ചെയ്യേണ്ടി വരുന്നതെന്നാണ് പൊലീസിന്റെ വിശദീകരണം. വാഹനങ്ങളിൽ പലതും കാലപ്പഴക്കം ചെന്നവയാണ് എന്നത് അപകട ഭീഷണി ഉയർത്തുന്നു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ നിയമനടപടികൾ പൂർത്തിയായാൽ…
Read More