പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 8 പേർക്ക് ദാരുണാന്ത്യം 

ചെന്നൈ: ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 7 പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട് . അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരിച്ച എട്ട് പേരും പടക്ക നിര്‍മ്മാണശാലയില്‍ ജോലി ചെയ്യുന്നവരാണ്.

Read More

രാമേശ്വരം കഫെ സ്ഫോടനം; സംസ്ഥാനത്ത് ഉടനീളം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു, കൂടുതൽ വിവരങ്ങൾ പുറത്ത് 

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസിലെ പ്രതികള്‍ സംസ്ഥാനത്ത് ഉടനീളം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടതായി റിപ്പോർട്ട്. മാർച്ച്‌ 28 ന് അറസ്റ്റിലായ മുസമ്മില്‍ ഷെരീഫിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് നിർണ്ണായക വിവരങ്ങള്‍ എൻഐഎക്ക് ലഭിച്ചത്. സംസ്ഥാനത്ത് ബോംബ് സ്‌ഫോടനത്തിന് പദ്ധതി തയ്യാറാക്കാൻ ശിവമോഗ തീർഥഹള്ളി സ്വദേശിയായ അബ്ദുള്‍ മതീൻ താഹ തന്നോട് ആവശ്യപ്പെട്ടതായി ഷെരീഫ് സമ്മതിച്ചു. സ്ഫോടനക്കേസിലെ മുഖ്യ സൂത്രധാരനായ അബ്ദുള്‍ മതീൻ താഹയുടെ നിർദ്ദേശപ്രകാരം മുസാവിർ ഹുസൈൻ ഷസേബ് എന്നയാളാണ് കഫേയില്‍ ബോംബ് സ്ഥാപിച്ചതെന്ന് അന്വേഷണ സംഘം കണ്ടെത്തിരുന്നു. 2019ല്‍ ശിവമോഗയില്‍ നടന്ന തുംഗ…

Read More

രാമേശ്വരം കഫേ സ്‌ഫോടനം; ആസൂത്രകരിൽ ഒരാൾ അറസ്റ്റിൽ 

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടന കേസില്‍ മൂന്ന് പ്രതികളില്‍ ഒരാള്‍ എൻഐഎയുടെ പിടിയില്‍. സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകനായ കർണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫിനെയാണ് എൻഐഎ പിടികൂടിയത്. രാജ്യത്തെ 18 സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഇയാളെ പിടികൂടിയതെന്നും എൻഐഎ വ്യക്തമാക്കി. സംസ്ഥാനത്ത് 12 ഇടങ്ങളിലും തമിഴ്നാട്ടില്‍ അഞ്ചിടങ്ങളിലും യുപിയില്‍ ഒരിടത്തുമാണ് പ്രതികള്‍ക്കായി എൻഐഎ പരിശോധന നടത്തിയത്. കഫേയില്‍ ബോംബ് വെച്ച മുസ്സാവിർ ഷസീബ് ഹുസൈൻ എന്ന ആളെയും തിരിച്ചറിഞ്ഞതായി എൻഐഎ അറിയിച്ചു. അബ്ദുള്‍ മദീൻ താഹ എന്നയാളാണ് സ്‌ഫോടനത്തിലെ മറ്റൊരു ആസൂത്രകൻ. ഇയാള്‍ ഏജൻസി അന്വേഷിക്കുന്ന…

Read More

രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെ എൻഐഎ കസ്റ്റഡിയിൽ എടുത്തതായി സൂചന 

ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതിയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുകള്‍. ബല്ലാരിയില്‍ നിന്നാണ് ഷബീര്‍ എന്നയാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് ലഭ്യമായ വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ പുറത്ത് വിട്ടിട്ടില്ല.

Read More

രാമേശ്വരം കഫേ സ്ഫോടനം; പ്രതിയെ തിരിച്ചറിഞ്ഞെന്ന് ആഭ്യന്തര മന്ത്രി

ബെംഗളൂരു: രാമേശ്വരം കഫേയില്‍ നടന്ന സ്ഫോടനത്തിനു പിന്നിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് ആഭ്യന്തരമന്ത്രി ജി.പരമേശ്വര. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ ഏജൻസികള്‍ ശേഖരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. മാർച്ച്‌ ഒന്നിനാണ് ബംഗളൂരുവിലെ രാമേശ്വരം കഫേയില്‍ സ്ഫോടനമുണ്ടായത്. സംഭവത്തില്‍ പത്തുപേർക്ക് പരിക്കേറ്റിരുന്നു. എൻഐഎയും പോലീസിന്‍റെ സെൻട്രല്‍ ക്രൈംബ്രാഞ്ചും ചേർന്നാണ് കേസന്വേഷണം നടത്തുന്നത്. പ്രതിയുടെ ചിത്രങ്ങള്‍ അന്വേഷണ സംഘം നേരത്തേ പുറത്തുവിട്ടിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവർക്ക് 10 ലക്ഷം രൂപയും അന്വേഷണ സംഘം പ്രഖ്യാപിച്ചിരുന്നു.  

Read More

ബെംഗളൂരു കഫേ സ്ഫോടനം; നാലുപേർ കസ്റ്റഡിയിൽ

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തില്‍ നാല് പേർ കസ്റ്റഡിയില്‍. ധാർവാഡ്, ഹുബ്ബള്ളി, ബെംഗളുരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോർട്ട്‌. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെൻട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു. മാധ്യമങ്ങള്‍ വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് സിറ്റി പോലീസ് കമ്മീഷണർ അഭ്യർത്ഥിച്ചു. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. സ്ഫോടക വസ്തു ടൈമർ ഉപയോഗിച്ച്‌ നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്‍റെ ചില അവശിഷ്ടങ്ങള്‍ കഫേയില്‍ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്. പരിക്കേറ്റവരില്‍ നാല്‍പ്പത്തിയാറുകാരിയുടെ കർണപുടം തകർന്ന നിലയിലാണ്. അപകടനില തരണം ചെയ്തെങ്കിലും…

Read More

രാമേശ്വരം സ്ഫോടനത്തിന് 2022 ൽ ഉണ്ടായ സ്ഫോടനവുമായി സാമ്യം; ഡികെ ശിവകുമാർ

ബെംഗളൂരു: നഗരത്തിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് 2022ല്‍ മംഗളൂരുവിലും ശിവമോഗയിലും ഉണ്ടായ സ്ഫോടനങ്ങളുമായി സാമ്യമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മംഗലാപുരം സംഭവവും ഇതും തമ്മില്‍ ബന്ധമുണ്ട്. ഇതിനെക്കുറിച്ചുള്ള വിവരങ്ങളാണ് നമ്മുടെ പോലീസ് ഉദ്യോഗസ്ഥരും പങ്കുവെക്കുന്നത്. കഫേയ്ക്കുള്ളില്‍ നിന്നും കണ്ടെടുത്തിരിക്കുന്ന മെറ്റീരിയലും സമാനമാണ്. ടൈമറും മറ്റ് കാര്യങ്ങളും പോലുള്ള മെറ്റീരിയലുകളിലൂടെയുള്ള സാമ്യതയും മംഗളൂരു-ശിവമോഗ സ്ഫോടനങ്ങളുമായി ചേർത്തുവെയ്ക്കാവുന്നതാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. സ്ഫോടനങ്ങളില്‍ സമാനതകള്‍ സംശയിക്കുന്ന സാഹചര്യത്തില്‍ മംഗളൂരു, ശിവമോഗ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് അന്വേഷണവുമായി ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. പ്രാദേശിക സാമഗ്രികള്‍ ഉപയോഗിച്ചുള്ള തീവ്രത കുറഞ്ഞ…

Read More

ബെംഗളൂരുവിലെ ബോംബ് സ്ഫോടനം ആസൂത്രിതമെന്ന് മുഖ്യമന്ത്രി 

ബെംഗളൂരു: രാമേശ്വരം കഫെയില്‍ നടന്നത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരണം. ആസൂത്രിതമായ സ്‌ഫോടനമാണ് കഫെയില്‍ നടന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സ്ഥിരീകരിച്ചു. ഐഇഡി സ്‌ഫോടനമാണ് കഫെയില്‍ ഉണ്ടായത്. കഫെയ്ക്കുള്ളില്‍ ഒരാള്‍ ബാഗ് ഉപേക്ഷിച്ച്‌ പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും അന്വേഷണ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ക്ക് പരുക്കേറ്റു. നാലു പേരുടെ നില ഗുരുതരാണ്. ജീവനക്കാര്‍ക്കും കഫെയിലെത്തിയവര്‍ക്കുമാണ് പരിക്ക്. ബാഗില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അത്യുഗ്ര ശബ്ദത്തില്‍ ബാഗില്‍ നിന്നും അജ്ഞാത വസ്തു പൊട്ടിത്തെറിച്ചത്. കഫെയില്‍ ജോലിക്കാരായ മൂന്നു പേര്‍ക്കും ആഹാരം…

Read More

ബെംഗളൂരുവിൽ കഫേയിൽ സ്‌ഫോടനം; അഞ്ച് പേർക്ക് പരിക്ക് 

ബെംഗളൂരു: കുന്ദലഹള്ളിയിലെ കഫേയിൽ സ്‌ഫോടനം. സ്‌ഫോടനത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്‌. നഗരത്തിലെ പ്രശസ്തമായ രാമേശ്വരം കഫേയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സ്ഫോടനമുണ്ടായത്. പരുക്കേറ്റവരിൽ മൂന്നു പേർ കഫേയിലെ ജീവനക്കാരാണെന്നാണ് പ്രാഥമിക റിപ്പോർട്ട്‌. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ട് അല്ലെങ്കിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് സ്ഫോടന കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സ്‌ഫോടനത്തിന് ശേഷം തീപിടിത്തം ഉണ്ടായിട്ടില്ലെന്നും പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതായി തോന്നുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി. ഗ്യാസ് പൈപ്പ് ലൈൻ ചോർച്ചയാണോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന…

Read More

പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം 

ബെംഗളൂരു: ബെലഗാവിയിൽ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചു. അപകടത്തിൽ മൂന്നുപേർക്ക് സാരമായി പൊള്ളലേറ്റു. ഉഡുപ്പി സ്വദേശികളായ കാമാക്ഷി ഭട്ട് (80), ഹേമന്ദ് ഭട്ട് (27) എന്നിവരാണ് മരിച്ചത്. ബെലഗാവി നഗരത്തിലെ ബസവനഹള്ളിയിലുള്ള പാർപ്പിടസമുച്ചയത്തിലാണ് സ്ഫോടനമുണ്ടായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കാമാക്ഷി ഭട്ടിനും ഹേമന്ദ് ഭട്ടിനുമൊപ്പം വീട്ടിലുണ്ടായിരുന്നവർക്കാണ് പൊള്ളലേറ്റത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെനില ഗുരുതരമായി തുടരുകയാണ്. ഖാദെബസാർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിലിൻഡർ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Read More
Click Here to Follow Us