തിരുവനന്തപുരം: സുഹൃത്ത് പിറന്നാൾ സമ്മാനമായി നൽകിയ കേക്കിൽ ചത്ത പല്ലിയെ കണ്ടെത്തി. തിരുവനന്തപുരം മൺവിള കിഴക്കുംകര ഫലക്ക് വീട്ടിൽ ഷൈലയുടെ കൊച്ചുമകളുടെ പിറന്നാൾ സമ്മാനമായി കുടുംബ സുഹൃത്ത് വാങ്ങിയ റെഡ്വെൽവെറ്റ് കേക്കിലാണ് ചത്ത പല്ലിയെ കിട്ടിയത്. സെപ്റ്റംബർ 12ന് ഷൈലയുടെ കൊച്ചുമകൾ ആലിയയുടെ ഏഴാം പിറന്നാളായിരുന്നു. വൈകിട്ട് 7ന് അടുത്ത സുഹൃത്ത് പിറന്നാൾ സമ്മാനങ്ങളുടെ കൂടെ കേക്കും വാങ്ങിക്കൊണ്ടുവന്നു. പിറന്നാൾ കേക്ക് മുറിച്ച് ആദ്യ കഷണം കഴിക്കുമ്പോഴാണ് ചത്ത പല്ലിയെ കാണുന്നത്. ഈഞ്ചയ്ക്കലിലുള്ള ബേക്കറിയിൽ നിന്നാണ് കേക്ക് വാങ്ങിയത്. ഉടൻതന്നെ ബേക്കറിയിൽ വിളിച്ച് പരാതി…
Read More