ബെംഗളൂരു: കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കർണാടകത്തിലെ ബെലഗാവി, കോലാർ ജില്ലകളിൽ ഇറച്ചിക്കോഴികളെ വ്യാപകമായി കൊന്നൊടുക്കി. കേരളത്തിൽനിന്ന് കോഴി കയറ്റാനെത്തുന്ന ലോറികളിലൂടെ പക്ഷിപ്പനി പടരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. കേരളത്തിലേക്ക് കോഴികളെയെത്തിക്കുന്ന ഒട്ടേറെ ഫാമുകളാണ് ബെലഗാവിയിലും കോലാറിലുമുള്ളത്. ആയിരക്കണക്കിന് കോഴികളെയാണ് പ്രദേശത്ത് കൊന്നൊടുക്കിയത്. പിന്നീട് ഇവയെ വലിയ കുഴിയെടുത്ത് കത്തിച്ച് മണ്ണിട്ടുമൂടി. കേരളത്തിൽനിന്ന് കോഴി കൊണ്ടുപോകാൻ വരുന്ന വാഹനങ്ങൾ കർശനപരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. കേരളവുമായി അതിർത്തി പങ്കിടുന്ന എച്ച്.ഡി. കോട്ട, ഗുണ്ടൽപേട്ട് എന്നിവിടങ്ങളിലാണ് അധികൃതർ പരിശോധന നടത്തുന്നത്. കോഴിഫാമുകളിൽനിന്ന് കൃത്യമായ ഇടവേളകളിൽ…
Read More