ബെംഗളൂരു: ഡോണ്‍ പാലത്തറ സംവിധാനം ചെയ്ത് ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച നിരൂപക പ്രശംസ നേടിയ ‘ഫാമിലി’, 14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തു.14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2023 മാര്‍ച്ച് 23 മുതല്‍ 28 വരെ നടക്കും. സമകാലിക ഇന്ത്യയിലെ കുടുംബ ബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളും വൈരുദ്ധ്യങ്ങളും ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നു. സൂക്ഷ്മമായ പ്രകടനങ്ങള്‍, കാവ്യാത്മകമായ ഛായാഗ്രഹണം, ചിന്തോദ്ദീപകമായ പ്രമേയങ്ങള്‍ എന്നിവയാല്‍ സിനിമ നിരൂപകശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുന്നു. സോണി’ എന്ന പ്രധാനവേഷത്തില്‍ വിനയ് ഫോര്‍ട്ട് ആണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
Read MoreTag: bengaluru film festival
14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മാർച്ച് 23 മുതൽ
ബെംഗളൂരു: ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (ബിഫ്ഫെസ്) 14-ാമത് പതിപ്പ് മാർച്ച് 23 മുതൽ 30 വരെ നടക്കും. മേളയുടെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പുറത്തിറക്കി.അടൽ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിൽ ഡോ പുനീത് രാജ്കുമാർ റോഡിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബൊമ്മൈ കന്നഡ സിനിമാതാരങ്ങളുടെയും കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ ലോഗോ പ്രകാശനം ചെയ്തു. ഫെസ്റ്റിവലിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കായി റവന്യൂ മന്ത്രിയും ബിഫ്ഫെസ് സംഘാടക സമിതി ചെയർമാനുമായ ആർ അശോകും കർണാടക ചലച്ചിത്ര അക്കാദമി (കെസിഎ) പ്രസിഡന്റ് അശോക്…
Read More