14-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള മാർച്ച്‌ 23 മുതൽ

ബെംഗളൂരു: ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ (ബിഫ്ഫെസ്) 14-ാമത് പതിപ്പ് മാർച്ച് 23 മുതൽ 30 വരെ നടക്കും. മേളയുടെ ഔദ്യോഗിക ലോഗോ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ചൊവ്വാഴ്ച പുറത്തിറക്കി.അടൽ ബിഹാരി വാജ്‌പേയി സ്റ്റേഡിയത്തിൽ ഡോ പുനീത് രാജ്കുമാർ റോഡിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബൊമ്മൈ കന്നഡ സിനിമാതാരങ്ങളുടെയും കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് അംഗങ്ങളുടെയും സാന്നിധ്യത്തിൽ ലോഗോ പ്രകാശനം ചെയ്തു.

  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം

ഫെസ്റ്റിവലിനെക്കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്കായി റവന്യൂ മന്ത്രിയും ബിഫ്ഫെസ് സംഘാടക സമിതി ചെയർമാനുമായ ആർ അശോകും കർണാടക ചലച്ചിത്ര അക്കാദമി (കെസിഎ) പ്രസിഡന്റ് അശോക് കശ്യപും ബുധനാഴ്ച മുഖ്യമന്ത്രിയെ കാണും.മുന്നൂറോളം സിനിമകൾ ഈ വർഷം മേളയിൽ പ്രദർശിപ്പിക്കും. ലോകമെമ്പാടുമുള്ള സിനിമകൾ ക്യൂറേറ്റ് ചെയ്യാൻ KCA ഒരുങ്ങുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തുടർച്ചയായ സർവീസ് തടസ്സം: മൂന്ന് വർഷത്തെ വീഴ്ചകളിൽ അന്വേഷണത്തിനും ഓഡിറ്റിനും നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്
[masterslider id="10"]

Related posts