ബെംഗളൂരു: ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന്റെ കൂടെ മുട്ടയോ നേന്ത്രപ്പഴമോ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന ബി.ജെ.പി-ജെ.ഡി.എസ് സഖ്യ സര്‍ക്കാറിന്റെ കാലത്ത് മതപരമായ കാരണങ്ങളാല്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് മുട്ട ഒഴിവാക്കിയിരുന്നു. എന്നാല്‍, പിന്നീട് വന്ന ബി.ജെ.പി സര്‍ക്കാര്‍ ഇത് ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍, വിദ്യാര്‍ഥികള്‍ക്ക് മുട്ട നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ നിരന്തരം വാദപ്രതിവാദങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. മുട്ട നല്‍കുന്നത് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിവേചനം ഉണ്ടാക്കുമെന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ ആവശ്യമായ പോഷകം കിട്ടണമെങ്കില്‍ നിര്‍ബന്ധമായും മുട്ട നല്‍കണമെന്ന് സാമൂഹികപ്രവര്‍ത്തകരടക്കം വാദിച്ചു.…
Read More