ബെംഗളൂരു: ‘ബെംഗളൂരുവിന് അപ്പുറത്തേക്ക് ’ വ്യവസായങ്ങൾ വ്യാപിപ്പിക്കുവാൻ സംസ്ഥാന സർക്കാർ ഊന്നൽനൽകുന്ന സാഹചര്യത്തിൽ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഗ്രാമങ്ങളിലും വിദൂര പ്രദേശങ്ങളിലും മികച്ച ഇന്റർനെറ്റ് സൗകര്യങ്ങൾക്കായി ഉപഗ്രഹ സേവനങ്ങൾ ലഭ്യമാക്കാൻ സംസ്ഥാനം പദ്ധതിയിടുന്നു. അവസാനത്തെ വ്യക്തിക്ക് പോലും മികച്ച ഇന്റർനെറ്റ് ലഭ്യത ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐടി–ബിടി മന്ത്രി ഡോ സി എൻ അശ്വത് നാരായൺ പറഞ്ഞു. “സർക്കാർ ഇന്റർനെറ്റ് കണക്റ്റിവിറ്റിക്ക് മുൻഗണന നൽകുന്നു. ബാങ്കിംഗ്, കൃഷി, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം അല്ലെങ്കിൽ ഭരണം എന്നിവയുൾപ്പെടെ നിരവധി പൗരാധിഷ്ഠിത സേവനങ്ങൾക്ക്, വിദൂരപ്രദേശങ്ങളിൽ പോലും വിവര സാങ്കേതിക വിദ്യ ഒഴിച്ചുകൂടാനാവാത്തതായി…
Read MoreTag: aswath narayan
7 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലങ്ങൾ സർക്കാർ ഉറപ്പാക്കും: ഉപമുഖ്യമന്ത്രി.
ബെംഗളൂരു: കോവിഡ് ടെസ്റ്റിന്റെ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിന് കാലതാമസം ഒഴിവാക്കുന്നതിനായി ഇനി മുതൽ ടെസ്റ്റ് ഫലങ്ങൾ 7 മണിക്കൂറിനുള്ളിൽ പുറത്തുവരുമെന്ന് സർക്കാർ ഉറപ്പാക്കും എന്ന് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു. ഇതിന് മുൻപ് ലബോറട്ടറിയിലേക്ക് സാമ്പിളുകൾ എത്തിച്ചേർന്നതിന് ശേഷം 72 മണിക്കൂർ സമയമെടുത്താണ് ഫലങ്ങൾ വന്നിരുന്നത് എന്നും ഇപ്പോൾ ഇത് 7 മണിക്കൂറായി ചുരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. ആയതുകൊണ്ട് അണുബാധ കൂടുന്നതിന് മുൻപ് ചികിത്സ ആരംഭിക്കാനാകും എന്നും കോവിഡ് ടാസ്ക് ഫോഴ്സ് ചുമതല കൂടിയുള്ള മന്ത്രി സി.എൻ അശ്വത് നാരായണ പറഞ്ഞു. ഈ സമയപരിധിക്കുള്ളിൽ ബിയു ഐഡി ലഭിക്കാനുള്ള നടപടികളും …
Read More