ബെംഗളൂരു: ആഗ്രഹിക്കുന്ന വകുപ്പുകൾ നൽകാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച തന്റെ പാർട്ടി സഹപ്രവർത്തകനായ ആനന്ദ് സിംഗുമായി സംസാരിച്ചിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. എല്ലാ മന്ത്രിമാർക്കും അവർ ആഗ്രഹിക്കുന്ന വകുപ്പുകൾ നൽകാനാവില്ല എന്നും അദ്ദേഹം ആവർത്തിച്ചു. “എല്ലാവർക്കും അവർ ആഗ്രഹിക്കുന്ന പോർട്ട്ഫോളിയോകൾ ലഭിക്കില്ല. അദ്ദേഹം (മന്ത്രി ആനന്ദ് സിംഗ്) എന്നോട് അടുപ്പമുള്ള ആളായതിനാൽ എല്ലാം ശരിയാകും. ഞാൻ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചു. ഞാൻ ഈ കാര്യം കൈകാര്യം ചെയ്തോളാം .” എന്ന് ബൊമ്മൈ ശനിയാഴ്ച വാർത്താ ഏജൻസിയായ എ എൻ ഐ യോട് പറഞ്ഞു. സംസ്ഥാനത്ത് പുനസംഘടിപ്പിച്ച മന്ത്രിസഭയിലെ പുതിയ മന്ത്രിമാർക്ക്…
Read More