ബെംഗളൂരു: ഹൊസൂരില്‍ പുതിയ വിമാനത്താവളം നിര്‍മിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റലിന്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിവര്‍ഷം മൂന്ന് കോടി യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന വിധത്തില്‍ 2000 ഏക്കറിലാകും വിമാനത്താവളം വരിക എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലെ വ്യവസായങ്ങള്‍ക്ക് വലിയ ഗുണം ചെയ്യുന്നതാകും ഹൊസൂര്‍ വിമാനത്താവളം. മാത്രമല്ല, ബെംഗളൂരുവിലേക്കുള്ള യാത്രയും കൂടുതല്‍ എളുപ്പമാവുകയും ചെയ്യും. അതേസമയം, ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍. നാല് സ്ഥലങ്ങള്‍ ഇതിന് വേണ്ടി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞാഴ്ച ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു.…
Read MoreTag: AIRPORT
ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളം നിര്‍മിക്കാനുള്ള നീക്കം വേഗത്തിലാക്കുന്നു; പരിഗണനയിൽ 4 സ്ഥലങ്ങൾ
ബെംഗളൂരു: ബെംഗളുരുവിലെ വിമാനത്താവളങ്ങളാണ് ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയം. ഹൊസൂരില്‍ വിമാനത്താവളം നിർമ്മിക്കുമെന്ന പ്രഖ്യാപനം ഏറെ സന്തോഷിപ്പിച്ചത് ബെംഗളുരു നിവാസികളെയാണ്. ബെംഗളൂരുവില്‍ നിന്നും ഹൊസൂരിലേക്ക് വെറും 32 കിലോമീറ്റർ മാത്രമാണ് ദൂരം. ബെംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്നുള്ളവർക്ക് ഹൊസൂരില്‍ എത്താൻ സാധിക്കും. അതേസമയം, ബെംഗളുരുവും രണ്ടാം വിമാനത്താവളത്തിനായുള്ള ഒരുക്കത്തിലാണ്. തിരക്കേറിയ നഗരത്തിന്‍റെ ഭാവി ആവശ്യങ്ങള്‍ കണക്കിലെടുത്താണ് ഈ നീക്കം. നിലവിലെ കരാർ അനുസരിച്ച് സർക്കാരിന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ 130 കിലോമീറ്റർ ചുറ്റളവില്‍ 2032 വരെ മറ്റൊരു വിമാനത്താവളം…
Read Moreവ്യാജ ബോംബ് ഭീഷണി; യുവതി കസ്റ്റഡിയിൽ
ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹെല്‍പ്പ് ലൈനിലേക്ക് വ്യാജ ബോംബ് ഭീഷണി നടത്തിയ യുവതി കസ്റ്റഡിയില്‍. തന്റെ കാമുകൻ മുംബൈയിലേക്കുള്ള വിമാനത്തില്‍ കയറുന്നത് തടയാനായിരുന്നു യുവതി ബോംബ് ഭീഷണി മുഴക്കിയതെന്നാണ് റിപ്പോർട്ട്. ജൂണ്‍ 26നാണ് സംഭവം. പൊതു ദ്രോഹത്തിലേക്ക് നയിക്കുന്ന പ്രസ്താവനകള്‍ നടത്തിയതിന് യുവതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്ക് പറക്കാനിരുന്ന കാമുകൻ മിർ റാസ മെഹ്ദി തൻ്റെ ലഗേജില്‍ ബോംബ് കരുതിയിരുന്നതായി ഇന്ദ്ര രാജ്വർ എന്ന യുവതി എയർപോർട്ട് അധികൃതരെ അറിയിച്ചു. മെഹ്ദിയെ വിശദമായി പരിശോധിച്ചെങ്കിലും സ്ഫോടക വസ്തുക്കളൊന്നും കണ്ടെത്തിയില്ല.…
Read More2.8 കിലോ തങ്കക്കട്ടിയുമായി കർണാടക സ്വദേശി അറസ്റ്റിൽ
കണ്ണൂർ: കാറിന്റെ രഹസ്യ അറയിലാക്കി കടത്താൻ ശ്രമിച്ച 2.8 കിലോ തങ്കക്കട്ടിയുമായി കർണാടക സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ദേവരാജ് ഷേഠ് (67) ആണ് പോലീസിന്റെ വലയിലായത്. വിദേശനിർമ്മിത തങ്കക്കട്ടിക്ക് വിപണിയില്‍ 2.04 കോടി രൂപ വിലവരും. കസ്റ്റംസ് കണ്ണൂർ ഡിവിഷൻ സൂപ്രണ്ട് പി.പി.രാജീവിന്റെ നേതൃത്വത്തിലുള്ള സംഘം ചെറുവത്തൂരില്‍ വച്ചാണ് തങ്കക്കട്ടി പിടിച്ചത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെ വെള്ളിയാഴ്ച രാവിലെയാണ് കാർ പിടിയിലായത്. ദേശീയപാതയില്‍ പിലിക്കോട് തോട്ടം ഗേറ്റ് ഭാഗത്താണ് കസ്റ്റംസ് സംഘം കാറിനായി വലവിരിച്ച് കാത്തിരുന്നത്. പയ്യന്നൂർ ഭാഗത്തുനിന്ന്…
Read Moreപത്തോളം അനാക്കോണ്ടകളുമായി യാത്രക്കാരൻ വിമാനത്താവളത്തിൽ പിടിയിൽ
ബെംഗളൂരു: കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി അനക്കോണ്ടകളെ കടത്താൻ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. 10 മഞ്ഞ അനക്കോണ്ടകളെയാണ് ഇയാളുടെ ലഗേജില്‍ നിന്ന് കണ്ടെത്തിയത്. പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ബാങ്കോക്കില്‍ നിന്ന് എത്തിയ യാത്രക്കാരനെ ഉടനെ തന്നെ അറസ്റ്റ് ചെയ്തതായി ബെംഗളൂരു കസ്റ്റംസ് അറിയിച്ചു. അതേസമയം, ഇയാളുടെ പേരുവിവരങ്ങള്‍ കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടന്നുവരുകയാണെന്നും വന്യജീവി കടത്ത് അനുവദിക്കില്ലെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു.
Read Moreവ്യാജടിക്കറ്റിൽ വിമാനത്താവളത്തിൽ പ്രവേശിച്ചു; യുവാവ് അറസ്റ്റിൽ
ബെംഗളൂരു : പെൺസുഹൃത്തിനെ യാത്രയാക്കാൻ വ്യാജടിക്കറ്റിൽ ബെംഗളൂരു വിമാനത്താവളത്തിനകത്ത് പ്രവേശിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. നഗരത്തിലെ സ്വകാര്യകമ്പനിയിൽ ജോലിചെയ്യുന്ന പ്രകാർ (25) ആണ് അറസ്റ്റിലായത്. ഡൽഹിയിലേക്ക് പോകുന്ന പെൺസുഹൃത്തിനൊപ്പം വിമാനത്താവളത്തിൽ വന്നതായിരുന്നു പ്രകാർ. എന്നാൽ, പെൺസുഹൃത്തിന്റെ വിമാനടിക്കറ്റിൽ കൃത്രിമംകാട്ടി യുവാവും വിമാനത്താവളത്തിൽ പ്രവേശിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെൺസുഹൃത്ത് വിമാനത്തിൽ കയറിയതോടെ പുറത്തേക്ക് വരാനൊരുങ്ങിയ പ്രകാറിനെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. വിമാനത്തിൽ നിന്നിറങ്ങി പുറത്തേക്ക് പോവുകയാണെന്നാണ് യുവാവ് ആദ്യം പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ ആണ് സത്യം കണ്ടെത്തിയത്.
Read Moreസ്വർണം പൊടിരൂപത്തിലാക്കി കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ
ബെംഗളൂരു : പൊടിരൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിച്ചയാൾ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയ യാത്രക്കാരനാണ് പിടിയിലായതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ പിടിയിലായയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 23 ലക്ഷംരൂപ വിലമതിക്കുന്ന 368 ഗ്രാം സ്വർണം ഇയാളിൽ നിന്ന് കസ്റ്റംസ് സംഘം കണ്ടെടുത്തു. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് യാത്രക്കാരനെ പരിശോധിച്ചത്. ഇതോടെ പാന്റിന്റെ ഉൾവശത്ത് തുന്നിയുണ്ടാക്കിയ ചെറുപോക്കറ്റുകളിൽ സൂക്ഷിച്ചനിലയിൽ സ്വർണപ്പൊടി കണ്ടെത്തുകയായിരുന്നു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിനുവേണ്ടിയാണ് സ്വർണം കടത്തിയെന്നതാണ് പ്രാഥമികവിവരം.
Read Moreമൂർഖൻ പാമ്പിനെ കുപ്പിയിലാക്കി കടത്താൻ ശ്രമം; വിമാനത്താവളത്തില്‍ യാത്രക്കാരൻ പിടിയിൽ
ബെംഗളൂരു: ബാങ്കോക്കില്‍ നിന്ന് മൂർഖൻപാമ്പിനെ കുപ്പിയിലാക്കി കടത്തിയ യാത്രക്കാരൻ ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. ബെംഗളൂരു സ്വദേശിയായ പുരുഷോത്തം ആണ് പിടിയിലായത്. ഇയാളുടെ ബാഗ് പരിശോധിക്കുന്നതിനിടെ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരാണ് മൂർഖൻ പാമ്പിനെ കുപ്പിയിലടച്ച നിലയില്‍ കണ്ടത്. തുടർന്ന് ഇയാളെ പിടികൂടി വനം വകുപ്പിനെ ഏല്‍പ്പിക്കുകയായിരുന്നു. വിഷം ശേഖരിക്കാനാണ് പാമ്പിനെ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
Read Moreപരിശോധനക്കിടെ ബാഗിൽ ബോംബ് ഉണ്ടെന്ന് പറഞ്ഞ യുവാവ് അറസ്റ്റിൽ
ബെംഗളൂരു: വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ ബാഗിൽ ബോംബുണ്ടെന്ന് തമാശ പറഞ്ഞ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സജ്ജുകുമാറാണ് അറസ്റ്റിലായത്. ഇയാൾ ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് ജോലിക്കായി കൊച്ചിയിലേക്ക് പോവുകയായിരുന്നു സജ്ജുകുമാർ. ഈ സമയം എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചു. ഉദ്യോഗസ്ഥർ ബാഗ് പരിശോധിച്ചപ്പോൾ ബാഗിൽ ബോംബുണ്ടെന്ന് പ്രതി പറഞ്ഞു. ബോംബ് ഉണ്ടെന്ന് കെട്ട ഉദ്യോഗസ്ഥർ ഒരു നിമിഷം ഞെട്ടി. സൂക്ഷ്മ പരിശോധന നടത്തി. എന്നാൽ ബാഗിൽ നിന്ന് സ്‌ഫോടക വസ്തു കണ്ടെത്താനായില്ല. വിമാനത്താവളത്തിൽ ക്രൂരത…
Read Moreകോടികൾ വിലമതിക്കുന്ന കൊക്കെയ്‌നുമായി യുവതി പിടിയിൽ
ബെംഗളൂരു : 26 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്‌നുമായി കെനിയ സ്വദേശിനി ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഡൽഹിയിലേക്ക് പോകാനെത്തിയ ഇവർ പിടിയിലായത്. ബാഗിനുള്ളിലെ പ്രത്യേക അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. 2.56 കിലോ കൊക്കെയ്‌നാണ് കണ്ടെടുത്തതെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റിൽ കെനിയയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ മുംബൈയിലെത്തിയ യുവതി കഴിഞ്ഞ 13-നാണ് ബെംഗളൂരുവിലെത്തിയത്. എവിടെ നിന്നാണ് കൊക്കെയ്ൻ കിട്ടിയതെന്നതുൾപ്പെടെയുള്ള വിവരങ്ങൾ അധികൃതർ ശേഖരിച്ചുവരുകയാണ്. ബെംഗളൂരുവും മുംബൈയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘവുമായി യുവതിക്ക് ബന്ധമുണ്ടോയെന്നും പരിശോധിക്കും. രണ്ടുമാസത്തിനിടെ വലിയ…
Read More