ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമയാന പ്രദര്‍ശനമായ എയ്റോ ഇന്ത്യ 2023-ന് ആതിഥേയത്വം വഹിക്കാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. എല്ലാ വര്‍ഷവും ആതിഥേയത്വം വഹിക്കുന്നത് കര്‍ണാടകയ്ക്ക് ഒരു ശീലമായിരിക്കുന്നു. പ്രതിരോധ, വ്യോമയാന മേഖലകളില്‍ ഇന്ത്യയുടെ ശക്തി വിളിച്ചോതുന്നതാണ് എയ്റോ ഇന്ത്യ പരിപാടിയെന്നും ബൊമ്മൈ പറഞ്ഞു. വിമാനത്തിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന എല്ലാ ഭാഗങ്ങളും ബെംഗളൂരു നിര്‍മ്മിക്കുന്നു. അതിനാല്‍ ബെംഗളൂരുവില്‍ ഇന്ത്യക്കായി സ്വന്തം വിമാനം നിര്‍മ്മിക്കുന്ന ദിവസം വിദൂരമാകരുത് എന്നതാണ് എന്റെ സ്വപ്നമെന്ന് ബൊമ്മെ കൂട്ടിച്ചേർത്തു.
Read MoreTag: Airo india
എയറോ ഇന്ത്യ ഷോ, 10 കിലോ മീറ്റർ ചുറ്റളവിൽ നോൺവെജ് പാടില്ല ; ബിബിഎംപി
ബെംഗളൂരു: എയ്റോ ഇന്ത്യ ഷോ നടക്കുന്ന യെലഹങ്ക എയർഫോഴ്സ് സ്റ്റേഷനിലെ 10 കിലോമീറ്റർ ചുറ്റളവിൽ സസ്യേതര വിഭവങ്ങൾ വിളമ്പുന്നതും വിൽക്കുന്നതും നിരോധിച്ചതായി ബിബിഎംപി അറിയിച്ചു. ജനുവരി 30 മുതൽ ഫെബ്രുവരി 20 വരെ ഈ പ്രദേശത്ത് ഇറച്ചി സ്റ്റാളുകൾ, നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവ അടച്ചിടാൻ ബിബിഎംപി വെള്ളിയാഴ്ച ഉത്തരവിട്ടു. ഫെബ്രുവരി 13 മുതൽ 17 വരെ എയ്റോ ഇന്ത്യ ഷോ നടക്കുന്നത്. 10 കിലോമീറ്റർ ചുറ്റളവിലെ എല്ലാ മാംസം/മീൻ കടകളും അടച്ചുപൂട്ടുമെന്നും മാംസാഹാരം വിൽക്കുന്നതും വിളമ്പുന്നതും നിരോധിച്ചത് പൊതുജനങ്ങളെയും…
Read More