മരണപെട്ടുവെങ്കിലും സഹജീവിയെന്ന പരിഗണന കൊടുക്കാതെ ആംബുലൻസ് ഡ്രൈവർ; എ.ഐ.കെ.എം.സി.സിയുടെ ഇടപെടലിന്‍റെ നേര്‍ചിത്രം!!

ബെംഗളൂരു: ഇന്നലെ പുലർച്ചെ നടന്ന ഒരു സംഭവത്തിന്റെ നേർകാഴ്ചയാണിത്. തുടര്‍ന്ന് ബെംഗളൂരു എ.ഐ.കെ.എം.സി.സി ജനറല്‍ സെക്രട്ടറി എം.കെ.നൗഷാദ് സാഹിബിന്‍റെ സമയോചിത ഇടപെടല്‍ ഉണ്ടായിത്. ”ശവത്തില്‍കുത്തരുത്”എന്ന പഴഞ്ചൊല്ലിനെ ചിലര്‍ യാഥാര്‍ത്ഥ്യമാക്കാൻ ശ്രമിച്ചപ്പോൾ നോക്കില്‍ക്കാനായില്ല എ.ഐ.കെ.എം.സി.സി അധികൃതർക്ക്. ജീവകാരുണ്ണ്യ സംഘടനകളുടെ ഇത്തരം ഇടപെടലുകളാണ് ചിലരെങ്കിലും ഇങ്ങനെയുളള ചൂഷണത്തില്‍ നിന്നും രക്ഷപ്പെടുന്നത്. ഇതുപോലുളള പിടിച്ചുപറി ആവര്‍ത്തിക്കാതിരിക്കാന്‍ പൊതുജനം ബോധവാന്‍മാരാവാന്‍ വേണ്ടിയാണ് ജനസമക്ഷം പ്രവർത്തിക്കുന്നതും. അര്‍ദ്ധ രാത്രിയിലാണ് ആശുപത്രിയിൽ നിന്നും മൃതദേഹം പെട്ടന്ന് മാറ്റാൻ അധികൃതർ അറിയിക്കുന്നത് തുടർന്ന് ആംബുലന്‍സ് ഡ്രൈവര്‍ ആ നിസഹായതയെ മുതലെടുക്കാൻ കിട്ടിയ അവസരത്തിൽ 20…

Read More

വാക്‌സിനേഷൻ ക്യാമ്പ് മാറ്റിവെച്ചു.

ബെംഗളൂരു: എ.ഐ.കെ.എം.സി.സി ബെംഗളൂരു സെൻട്രൽ കമ്മിറ്റി ഇന്ന് ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റിയിൽ വെച്ച് നടത്താനിരുന്ന മൂന്നാം ഘട്ട വാക്‌സിനേഷൻ ഡ്രൈവ് മാറ്റി വെച്ചു. സാങ്കേതികപരമായ ചില കാര്യങ്ങൾ കാരണമാണ് വാക്‌സിനേഷൻ ഡ്രൈവ് മാറ്റിവെച്ചതെന്നും പകരം 13.09.2021 തിങ്കളാഴ്ച രാവിലെ 11 മണി മുതൽ 3 മണി വരെ പ്രതിരോധ കുത്തിവെപ്പ് നടത്തുമെന്നും കെ.എം.സി.സി അധികൃതർ അറിയിച്ചു, കെ.എം.സി.സിയും ബി.ബി.എം.പിയും സംയുക്തമായി നടത്തുന്ന ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി 9964889888 എന്ന നമ്പറിൽ ബന്ധപ്പെടുക.   

Read More

ഹൃദയാഘാതം മൂലം മലയാളി യുവാവ് ബെംഗളൂരുവില്‍ വെച്ച് മരണപ്പെട്ടു

ബെംഗളൂരു: ഇരിട്ടി വിളക്കോട് കുന്നത്തൂര്‍ മാക്കുന്നുമ്മല്‍ ഒമ്പന്‍ സുലൈമാന്‍ (32) ബെംഗളൂരുവിലെ താമസ സ്ഥലത്ത് ഹൃദയസ്തംഭനം മൂലം നിര്യാതനായി. മുസ്ഥഫ കെ.ഒ സുബൈദ ഒമ്പന്‍ ദംബതികളുടെ മകനാണ് മരണമടഞ്ഞ സുലൈമാന്‍. ബെംഗളൂരു കെ ആര്‍ പുരത്ത് ജൂസ് സ്റ്റാള്‍ നടത്തുകയായിരുന്ന ഇദ്ദേഹം. ഉച്ച ഭക്ഷണവും വിശ്രമവും കഴിഞ്ഞ് കടയില്‍ തിരിച്ചെത്തേണ്ട സമയമായിട്ടും എത്താഞ്ഞതിനെ തുടർന്ന് മുറിയിൽ ചെന്ന സുഹൃത്താണ് സുലൈമാനെ മരണപ്പെട്ട നിലയിൽ കണ്ടത്. വിവരമറിഞ്ഞെത്തിയ ബെംഗളൂരു കെ.എം.സി.സി കെആര്‍ പുരം ഏരിയാകമ്മറ്റി പ്രവര്‍ത്തകര്‍ പോലീസിനെ അറിയിച്ചു. നിലവിൽ തുടര്‍നടപടിക്രമങ്ങള്‍ നടത്തിവരുന്നുണ്ട് പോസ്റ്റമോട്ടത്തിന് ശേഷം…

Read More

സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തി എ.ഐ.കെ.എം.സി.സി

ബെംഗളൂരു: നഗരത്തിലെ ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ രണ്ടാം ഘട്ട സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ്  നടത്തി. നിരവധിയാളുകൾ ഇവിടെ നിന്നും പ്രധിരോധ കുത്തിവെപ്പ് സ്വീകരിച്ചു. എ.ഐ.കെ.എം.സി.സിയും, ബി.ബി.എം.പിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്തത്. എ.ഐ.കെ.എം.സി.സി സംഘടിപ്പിക്കുന്ന മൂന്നാം ഘട്ട വാക്‌സിനേഷൻ ക്യാമ്പ് ഈ മാസം പത്താം തിയതി, വെള്ളിയാഴ്‌ച രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ ശിഹാബ് തങ്ങള്‍ സെന്ററില്‍ വെച്ച് നടക്കും. പ്രധിരോധ കുത്തിവെപ്പ് സ്വീകരിക്കാൻ താല്പര്യമുള്ളവർക്ക് രജിസ്‌ട്രേഷന് വേണ്ടി 9964889888…

Read More

എ.ഐ.കെ.എം.സി.സി സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പ് ഇന്ന്

ബെംഗളൂരു: ഇനിയും പ്രതിരോധ കുത്തിവെപ്പിനായി ബെംഗളൂരു ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയില്‍ ഇന്ന് സൗജന്യ കൊവിഡ് വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബെംഗളൂരു എ.ഐ.കെ.എം.സി, ബി.ബി.എം.പിയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പില്‍ കൊവിഷീല്‍ഡ് വാക്‌സിനാണ് വിതരണം ചെയ്യുക. ഇന്ന് രാവിലെ പത്തു മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ക്യാമ്പ് നടക്കുക. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനായി വരാൻ ആഗ്രഹിക്കുന്ന ആളുകൾ ആധാർ കാർഡും, മൊബൈൽ ഫോണും കൈവശം കരുത്തേണ്ടതാണ്. മുന്‍കൂട്ടി രജിസ്‌റ്റർ ചെയ്യാൻ വേണ്ടി 9964889888 നമ്പറില്‍ ബന്ധപ്പെടുക.

Read More
Click Here to Follow Us